Fri. May 3rd, 2024

‘രണ്ട് കുടുംബങ്ങളുടെയും പിന്തുണയോട് കൂടിയുള്ള ലവ് കം അറേ​ഞ്ച്ഡ് മാര്യേജ് ആണ് ഞങ്ങളുടേത്’: മൈഥിലി

By admin Apr 30, 2022 #news
Keralanewz.com

കൊച്ചി: പാലേരിമാണിക്യം എന്ന ആദ്യ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് മൈഥിലി.

തുടര്‍ന്ന്, കേരള കഫെ, ചട്ടമ്ബിനാട്, ഈ അടുത്തകാലത്ത്, സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, നല്ലവന്‍, ബ്രേക്കിംഗ് ന്യൂസ്, മാറ്റിനി, മായാമോഹിനി, നാടോടിമന്നന്‍, വെടിവഴിപാട്, ഞാന്‍, ലോഹം, മേരാ നാം ഷാജി തുടങ്ങിയ ചിത്രങ്ങളില്‍ മൈഥിലി ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു.

കഴിഞ്ഞ ദിവസമാണ് താരം വിവാഹിതയായത്. മൈഥിലിയുടെ വരന്‍ സമ്ബത്ത് ആര്‍ക്കിടെക്റ്റ് ആണ്. വിവാഹത്തിന് ശേഷം, മൈഥിലി തന്റെ പ്രണയവിശേഷങ്ങള്‍ തുറന്നു പറഞ്ഞതാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.

മരത്തിന്റെ മുകളില്‍ വെച്ചാണ് സമ്ബത്തുമായി ആദ്യമായി പ്രണയം പരസ്പരം പങ്കുവെച്ചതെന്ന് മൈഥിലി പറയുന്നു. വിവാഹശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്. സമ്ബത്ത് ഒരു ട്രീ ഹൗസ് നിര്‍മ്മിക്കുന്ന സമയത്ത്, വസ്തു എടുക്കുന്നതിന്റെ ആവശ്യത്തിനായി മൈഥിലിയും അമ്മയും അതേ സ്ഥലത്തേക്ക് വരികയായിരുന്നു. അവിടെ വെച്ചാണ് സമ്ബത്തിനെ പരിചയപ്പെടുന്നതും പിന്നീട് പ്രണയമാകുന്നതും. രണ്ട് കുടുംബങ്ങളുടെയും പിന്തുണയോട് കൂടിയുള്ള ലവ് കം അറേ​ഞ്ച്ഡ് മാര്യേജ് ആണ് തങ്ങളുടേതെന്ന് മൈഥിലി പറഞ്ഞു.

Facebook Comments Box

By admin

Related Post