മതവിദ്വേഷ പ്രസംഗം: നടത്തിയെന്ന പരാതിയില്‍ മുന്‍ എംഎല്‍എ പി.സി.
ജോര്‍ജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പുലര്‍ച്ചെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയാണ് ജോര്‍ജിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ജോര്‍ജിനെ വീട്ടില്‍നിന്നും കസ്റ്റഡിയിലെടുത്ത്. ജോര്ജിനെയുമായി പോലീസ് സംഘം തിരുവനന്തപുരത്തേയ്ക്ക് തിരിച്ചു.
മതവിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ ഡിജിപി അനില്‍കാന്തിന്റ നിര്‍ദേശപ്രകാരം ശനിയാഴ്ചയാണ് തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് ജോര്‍ജിനെതിരെ കേസെടുത്തത്. തിരുവനന്തപുരത്തുവച്ച് നടന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു ജോര്‍ജിന്റെ വിവാദപ്രസംഗം. ഇതിനെതിരേ യൂത്ത് ലീഗ് ഉള്‍പ്പെടെയുള്ളവര്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.
പി.സി. ജോര്‍ജിന്റെ വിദ്വേഷ പ്രസംഗത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രംഗത്തെത്തിയിരുന്നു