Kerala News

ടി.ശിവദാസ മേനോന് ഔദ്യോഗിക ബഹുമതികളോടെ വിട

Keralanewz.com

മഞ്ചേരി: നിലപാടുകളില്‍ നിന്ന് വ്യതിചലിക്കാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പതിറ്റാണ്ടുകളോളം മുന്നില്‍ നിന്ന് നയിച്ച മുതിര്‍ന്ന സി.പി.എം നേതാവും മുന്‍മന്ത്രിയുമായ ടി.ശിവദാസ മേനോന് ഔദ്യോഗിക ബഹുമതികളോടെ നാട് വിട നല്‍കി.

ഇന്നലെ രാവിലെ 10.30ഓടെ മഞ്ചേരിയിലെ മകളുടെ വീട്ടുവളപ്പില്‍ പേരമകള്‍ നീത ചിതയ്ക്ക് തീകൊളുത്തി.

മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എം.ബി.രാജേഷ്, മന്ത്രിമാരായ പി.രാജീവ്, എം.വി.ഗോവിന്ദന്‍, വി.അബ്ദുറഹ്മാന്‍, ആര്‍.ബിന്ദു, എം.എല്‍.എമാരായ എ.പി.അനില്‍കുമാര്‍, അഡ്വ. യു.എ.ലത്തീഫ്, കളക്ടര്‍ വി.ആര്‍.പ്രേംകുമാര്‍, സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്‍, പാലോളി മുഹമ്മദ്കുട്ടി, എ.കെ.ബാലന്‍, പി.കെ.ബിജു, എസ്.ശര്‍മ, പി.ശ്രീരാമകൃഷ്ണന്‍, പി.കെ.സൈനബ, പി.ശശി, കെ.കെ.രാഗേഷ്, സി.കെ.രാജേന്ദ്രന്‍, പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍.സുരേഷ്ബാബു, മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, എം.ഉമ്മര്‍, യു.സി.രാമന്‍,​ സി.പി.ഐ ജില്ലാ സെക്രട്ടറി പി.കെ.കൃഷ്ണദാസ്, കോണ്‍ഗ്രസ് നേതാവ് ഇ.മുഹമ്മദ്കുഞ്ഞി, ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍, ജില്ലാ പ്രസിഡന്റ് രവി തേലത്ത്,​പി.എസ്.സി ചെയര്‍മാന്‍ എം.കെ.സക്കീര്‍, പി.എസ്.സി അംഗം മുസ്തഫ കടമ്ബോട്ട് എന്നിവര്‍ വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച രാവിലെ 11.30ഓടെയായിരുന്നു അന്ത്യം

Facebook Comments Box