Kerala News

കെഎസ്ആർടിസി ബസിന്റെ വഴി തടസപ്പെടുത്തി വാഹനമോടിച്ചയാളുടെ ലൈസൻസ് തത്കാലികമായി റദ്ദാക്കി

Keralanewz.com

എറണാകുളം: കാലടി – പെരുമ്പാവൂർ റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസിന്റെ വഴി തടഞ്ഞു വാഹനമോടിച്ചയാളുടെ ലൈസൻസ് ഒരു മാസത്തേക്ക് തത്കാലികമായി റദ്ദാക്കി. പെരുമ്പാവൂർ റയോൺപുരം സ്വദേശിയായ ഗോകുൽ ദാസിന്റെ ലൈസൻസ് ആണ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ സസ്‌പെൻഡ് ചെയ്തത്.

ജൂൺ 20 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാലടി ഭാഗത്തു നിന്നും പെരുമ്പാവൂർ ഭാഗത്തേക്ക്‌ വരികയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ്‌ ഫാസ്റ്റ് പാസ്സഞ്ചർ ബസിന് മുന്നിലൂടെ ഗോകുൽ ദാസ് അപകടകരമായ രീതിയിൽ വാഹനമോടിക്കുകയും ബസിന്റെ ഡ്രൈവറോട് അപമാര്യാദയായി പെരുമാറുകയും ചെയ്തു. കാലടി പാലം മുതൽ ഒക്കൽ വരെ ഇത്തരത്തിൽ പെരുമാറിയ ഗോകുലിന്റെ ദൃശ്യം ബസ് ജീവനക്കാർ പകർത്തി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് പരാതി നൽകുകയായിരുന്നു

Facebook Comments Box