Kerala News

കോവിഡ് പരോളിന് ശേഷം ജയിലിൽ കയറാൻ സുപ്രിംകോടതി അനുവദിച്ച സമയം കഴിഞ്ഞിട്ടും 34 തടവുകാർ തിരിച്ചെത്തിയില്ല

Keralanewz.com

തിരുവനന്തപുരം: കോവിഡ് പരോളിന് ശേഷം ജയിലിൽ കയറാൻ സുപ്രിംകോടതി അനുവദിച്ച സമയം കഴിഞ്ഞിട്ടും 34 തടവുകാർ തിരിച്ചെത്തിയില്ല. കൊലക്കേസ് പ്രതികളാണ് തിരിച്ചെത്താത്തവരിൽ അധികവും. തിരികെയെത്താത്തവരെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ പൊലീസ് സഹായം തേടുമെന്ന് ജയിൽ വകുപ്പ് അറിയിച്ചു.

കോവിഡ് കാലത്ത് പ്രത്യേക പരോൾ നേടി പൊയ തടവുകാരെല്ലാം ഇന്നലെ വൈകിട്ട് 4ന് മുൻപ് ജയിലിൽ തിരികെ എത്തണമെന്നായിരുന്നു സുപ്രിംകോടതി ഉത്തരവ്. എന്നാൽ 34 പേർ രാത്രിയായിട്ടും തിരിച്ചെത്തിയില്ല. കണ്ണൂർ സെൻട്രൽ ജയിലിലാണ് ഏറ്റവും കൂടുതൽ പേർ വരാനുള്ളത്,13 പേർ. വിയ്യൂർ സെൻട്രൽ ജയിലിൽ ആറ് പേരും പൂജപ്പുര സെൻട്രൽ ജയിലിൽ രണ്ട് പേരും ഹാജരാകാനുണ്ട്. നെട്ടുകാൽത്തേരി തുറന്ന ജയിലിൽ 8 പേരും, ചീമേനി തുറന്ന ജയിലിൽ 5 പേരും തിരിച്ചെത്തിയില്ല

ഹാജരാകാത്തവരെ അറസ്റ്റ് ചെയ്ത് എത്തിക്കാന്‍ ജയില്‍ സൂപ്രണ്ടുമാര്‍ മുഖേനെ പൊലീസിന് നിര്‍ദേശം നല്‍കുമെന്ന് ജയില്‍ ആസ്ഥാനത്ത് നിന്ന് വ്യക്തമാക്കി. കോവിഡിന്‍റെ രണ്ടാം തരംഗ സമയത്താണ് 1,271 പേർക്ക് പ്രത്യേക പരോൾ നൽകിയത്. പരോൾ കാലാവധി കഴിഞ്ഞിട്ടും 790 ഓളം തടവുകാർ സുപ്രിംകോടതി അനുമതിയോടെ പരോൾ നീട്ടി വാങ്ങി. ഒടുവിൽ സംസ്ഥാന സർക്കാർ സുപ്രിംകോടതിയെ സമീപിച്ചാണ് രണ്ടാഴ്ചയ്ക്കകം തിരികെ കയറാനുള്ള ഉത്തരവ് വാങ്ങിയത്

Facebook Comments Box