Tue. May 21st, 2024

വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് മദ്യലഹരിയില്‍ ചൈനീസ് പടക്കം പൊട്ടിച്ചു; മൂന്നുപേര്‍ പിടിയില്‍

By admin May 14, 2022 #news
Keralanewz.com

തൃശ്ശൂര്‍: തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് മദ്യലഹരിയില്‍ ചൈനീസ് പടക്കം പൊട്ടിച്ച മൂന്നുപേരെ പൊലീസ് പിടികൂടി.

തിരുവമ്ബാടി ദേവസ്വത്തിന്‍റെ വെടിക്കെട്ട് പുരയ്ക്ക് സമീപം രാത്രി എട്ടരയോടെയായിരുന്നു സംഭവം. കോട്ടയം സ്വദേശികളായ അജി , ഷിജാബ്, തൃശ്ശൂര്‍ എല്‍ത്തുരുത്ത് സ്വദേശി നവീന്‍ എന്നിവരാണ് അറസ്റ്റിലായത്.

യുവാക്കളുടെ കാറില്‍ നിന്ന് പടക്കങ്ങളും കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയിലെടുത്ത് ഈസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റി. കാലാവസ്ഥ അനുകൂലമായാല്‍ മാറ്റി വച്ച വെടിക്കെട്ട് നാളെ വൈകീട്ട് നടത്താന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചതിന് പിന്നാലെയാണ് ഈ സംഭവം

Facebook Comments Box

By admin

Related Post