Sat. Apr 27th, 2024

എസ് എം സി എ കുവൈറ്റിന്റെ പുതിയ ഭരണസമിതി ചുമതലയേറ്റു

By admin May 16, 2022 #news
Keralanewz.com

സീറോ മലബാർ സിനഡിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന കുവൈറ്റിലെ ഏക അല്മായ സംഘടനയായ എസ് എം സി എ കുവൈറ്റിന്റെ 27 -)o കേന്ദ്ര ഭരണ സമിതി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രണ്ടു മാസം നീണ്ടുനിന്ന തെരഞ്ഞെടുപ്പ് പ്രക്രിയയകൾക്ക് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ അഡ്വ. ബെന്നി തോമസ് നാല്പതാംകളം നേതൃത്വം നൽകി. സംഘടനയുടെ 2022 –  2023 പ്രവർത്തന വർഷത്തെ  പ്രസിഡണ്ടായി ശ്രീ സാൻസിലാൽ പാപ്പച്ചൻ ചക്യത്ത്, ജനറൽ സെക്രട്ടറിയായി ശ്രീ ഷാജിമോൻ ജോസഫ്   ഈരേത്ര, ട്രഷററർ ശ്രീ  ജോസ് മത്തായി പൊക്കാളിപ്പടവിൽ എന്നിവർ ചുമതലയേറ്റു.  ശ്രീ ബോബി തോമസ്(അബ്ബാസിയ), ശ്രീ സന്തോഷ് ജോസഫ്  വടക്കേമുണ്ടാനിയിൽ (ഫാഹേൽ) ശ്രീ സുനിൽ തോമസ് തൊടുക (സാൽമിയ) ശ്രീ ജിസ് എം ജോസ്‌ (സിറ്റി ഫർവാനിയ) എന്നിവരാണ് വിവിധ ഏരിയകളുടെ ജനറൽ കൺവീനർമാർ


1995 ഇൽ കുവൈറ്റിൽ സ്ഥാപിതമായ എസ് എം സി എ സാമൂഹിക, സാംസ്‌കാരിക, ആധ്യാത്മിക മേഖലകളിൽ കഴിഞ്ഞ 25 വർഷക്കാലമായി വളരെ ശ്രദ്ധേയമായ സാന്നിധ്യമായി നിലകൊള്ളുന്നു.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേകിച്ച് മറ്റു ഗൾഫ് രാജ്യങ്ങളിൽ സീറോ മലബാർ അല്മായ കൂട്ടായ്മകൾ  രൂപംകൊള്ളാൻ ഈ സംഘടനയുടെ പ്രവർത്തനങ്ങൾ ഒരു പ്രചോദനമായി


കോവിഡ്കാല ചാരിറ്റി പ്രവർത്തനങ്ങൾ, രോഗികൾക്കും അശരണർക്കും ഉള്ള സാമ്പത്തിക സഹായങ്ങൾ, ഭവന നിർമ്മാണ പദ്ധതികൾ, മലയാള ഭാഷാ പഠന പദ്ധതി,  നിർധന കുട്ടികൾക്കുള്ള വിദ്യാഭ്യാസ സഹായ പദ്ധതി തുടങ്ങി നിരവധി പ്രവർത്തനങ്ങൾക്കൊപ്പം മരണപ്പെടുന്ന അംഗങ്ങൾക്ക്  ഫാമിലി ബെനിഫിറ്റ് സ്കീമും വര്ഷങ്ങളായി നടപ്പിലാക്കുന്നു.
 സോൺ, ഏരിയ, കേന്ദ്രകമ്മിറ്റി എന്നിങ്ങനെ ത്രിതല ഭരണസംവിധാന മുള്ള എസ് എം സി എ യുടെ   ഉപവിഭാഗങ്ങളായി, രജത ജൂബിലി നിറവിൽ കുട്ടികളുടെ  ബാലദീപ്തിയും യുവജനങ്ങളുടെ  എസ് എം വൈ എം പ്രവർത്തിക്കുന്നു


 മറ്റു ഭാരവാഹികൾ : വൈസ് പ്രസിഡന്റ് – ബോബിൻ ജോർജ്ജോയിന്റ് സെക്രട്ടറി – ജിജിമോൻ കുര്യാള  , ഓഫീസ് സെക്രട്ടറി –  ഫ്രാൻസിസ് പോൾ, ജോയിൻ ട്രഷറർ – കുര്യാക്കോസ്‌  മുണ്ടിയാനി, ബാല ദീപ്തി ചീഫ് കോർഡിനേറ്റർ – ജിമ്മി സ്കറിയ, ആർട്സ് ആൻഡ് സ്പോർട്സ് കൺവീനർ – ജിമ്മി ആന്റണി, കൾച്ചറൽ കൺവീനർ – തോമസ് കറുകക്കളം, സോഷ്യൽ വെൽഫെയർ കൺവീനർ – ബെന്നി തോമസ് ചെരപ്പറമ്പൻ, മീഡിയ കൺവീനർ – അനൂപ് ആൻഡ്രൂസ് ആലനോലി

Facebook Comments Box

By admin

Related Post