Wed. May 1st, 2024

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ,മത്സ്യ ബന്ധന വിലക്ക്

By admin May 21, 2022 #news
Keralanewz.com

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക്(rain) സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടും. 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് (yellow alert)ഉണ്ട്. തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയും, മലപ്പുറം, കോഴിക്കോട് ജില്ലകളിലുമാണ് യെല്ലോ അലർട്ട്. തെക്ക് പടിഞ്ഞാറൻ കാറ്റിന്റെ സ്വാധീനഫലമായി കാലവർഷത്തിന് മുന്നോടിയായയുള്ള മഴയും ഈ ദിവസങ്ങളിൽ കിട്ടും. മധ്യകേരളത്തിലും, വടക്കൻ കേരകത്തിലുമാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് കൂടുതൽ സാധ്യത. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.

അതേസമയം സംസ്ഥാനത്ത് 22ാം തിയതി വരെ മഴ തുടരുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. ഇത് പ്രകാരം ആണ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെല്ലോ ജാ​ഗ്രത ഉള്ളത്. 22ാം തിയതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അതേസമയം കേരള തീരത്ത് മത്സ്യബന്ധനത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്നാണ്  കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയത്

Facebook Comments Box

By admin

Related Post