കഞ്ചാവ് കച്ചവടം തടയുകയും വിവരം പൊലീസിൽ അറിയിക്കുകയും ചെയ്ത യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
നെടുമങ്ങാട്: കഞ്ചാവ് കച്ചവടം തടയുകയും വിവരം പൊലീസിൽ അറിയിക്കുകയും ചെയ്ത യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കരുപ്പൂര് മേക്കുംകരവീട്ടിൽ ആർ. രാഹുൽരാജ് (21), വാണ്ട കുന്നുംമുകൾ ഹൗസിൽ എസ്. ശ്രീജിത്ത് (23) എന്നിവരെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. കരുപ്പൂര് മൂത്താംകോണം പുളിമൂട്ടിൽവീട്ടിൽ ആർ. രാഹുൽരാജിനെ (28) മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലാണ് ഇരുവരും പിടിയിലായത്
മൂത്താംകോണത്തും പരിസരപ്രദേശങ്ങളിലും കഞ്ചാവ് കച്ചവടം നടത്തിയിരുന്ന പ്രതികളെ രാഹുൽരാജ് വിലക്കി. ഇതിലുള്ള പക കാരണം കഴിഞ്ഞദിവസം സുഹൃത്തുമൊത്ത് ബൈക്കിൽ വരുകയായിരുന്ന രാഹുൽരാജിനെ മർദിക്കുകയും ഇരുമ്പുവടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അനീഷിനെയും പ്രതികൾ മർദിച്ചു. അറസ്റ്റ് ചെയ്ത പ്രതികളെ നെടുമങ്ങാട് കോടതി റിമാൻഡ് ചെയ്തു