മണിച്ചന്റെ മോചനം സംബന്ധിച്ച ഫയലില്‍ സര്‍ക്കാര്‍ ഇന്ന് ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കിയേക്കും
തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യദുരന്ത കേസില്‍ ജയിലില്‍ കഴിയുന്ന മണിച്ചന്റെ മോചനം സംബന്ധിച്ച ഫയലില്‍ സര്‍ക്കാര്‍ ഇന്ന് ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കിയേക്കും. മണിച്ചന്‍ ഉള്‍പ്പെടെ 33 തടവുകാരെ മോചിപ്പിക്കാന്‍ മന്ത്രിസഭയോഗം തീരുമാനിച്ച് ഗവര്‍ണറുടെ അനുമതിക്കായി സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ശുപാര്‍ശ സമര്‍പ്പിക്കപ്പെട്ട് ആഴ്ചകള്‍ക്ക് ശേഷമാണ് ഇപ്പോള്‍ വിശദീകരണം തേടി സര്‍ക്കാരിലേക്ക് തിരിച്ചയച്ചത്. മണിച്ചന്റെ മോചനത്തില്‍ ഒരു മാസത്തിനുള്ളില്‍ തീരുമാനമെടുത്ത് അറിയിക്കാനാണ് സംസ്ഥാനത്തിന് സുപ്രിംകോടതി നിര്‍ദേശം നല്‍കിയിട്ടുള്ളതും.
മണിച്ചന്റെ മോചനം സംബന്ധിച്ചുള്ള ഫയല്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തിരിച്ചയച്ചിരുന്നു
സര്‍ക്കാരിനോട് വിശദീകരണം തേടിയാണ് ഫയല്‍ തിരിച്ചയച്ചത്. ജയില്‍ മോചന ശുപാര്‍ശയില്‍ വിവേചനം ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ ശുപാര്‍ശ തിരിച്ചയച്ചത്. മണിച്ചനെ മോചിപ്പിക്കാനുള്ള അതേ മാനദണ്ഡങ്ങളുടെ ആനുകൂല്യം മറ്റ് പ്രതികള്‍ക്ക് ബാധകമാക്കിയിട്ടില്ല. മണിച്ചനേക്കാള്‍ ചെറിയ കുറ്റം ചെയ്തവരെ എന്തുകൊണ്ട് മോചിപ്പിക്കുന്നില്ലെന്നും ഗവര്‍ണര്‍ ചോദിച്ചു. എന്നാല്‍ പേരറിവാളന്‍ കേസിലെ സുപ്രിംകോടതി വിധിയും എജിയുടെ നിയമോപദേശവും ചൂണ്ടിക്കാട്ടി മറുപടി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം