Sat. Apr 27th, 2024

ലൈറ്റ് ലൈൻസ് ന്യൂസ്‌ ചാനലും ലോജിക് സ്കൂൾ ഓഫ് മാനേജ്മെന്റ് ചേർന്ന് നടത്തുന്ന ബിസിനസ്സ് എക്സലൻസ് അവാർഡുകൾ ഇന്ന് വൈകുന്നേരം 4 മണിക്ക് റെഡ്ക്രോസ്സ് ഓഡിറ്റോറിയത്തിൽ വെച്ച് ജോസ് കെ മാണി എം. പിയും എക്സ്‌ലൻസ് ഇൻ സോഷ്യൽ വർക്കർ, യൂത്ത് ഐക്കൺ അവാർഡുകൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എയും വിതരണം ചെയ്യും

By admin Jun 13, 2022 #news
Keralanewz.com

ലൈറ്റ് ലൈൻസ് ന്യൂസ്‌ ചാനലും ലോജിക് സ്കൂൾ ഓഫ് മാനേജ്മെന്റ് ചേർന്ന് നടത്തുന്ന ബിസിനസ്സ് എക്സലൻസ് അവാർഡുകൾ ഇന്ന് വൈകുന്നേരം 4 മണിക്ക് റെഡ്ക്രോസ്സ് ഓഡിറ്റോറിയത്തിൽ വെച്ച് വിതരണം ചെയ്യും.

വിവിധ മേഖലയിൽ കഴിവ് തെളിയിച്ച 13 സംരംഭകരും, സാമൂഹിക മേഖലയിലെ പ്രവർത്തനമികവിന് നിഷ സ്നേഹക്കൂടും, യൂത്ത് ഐക്കൺ അവാർഡ് അനീഷ് മോഹനും ഏറ്റുവാങ്ങും

ബിസിനസ്സ് അവാർഡുകൾ ജോസ് കെ മാണി എം. പി വിതരണം ചെയ്യും, എക്സ്‌ലൻസ്  ഇൻ സോഷ്യൽ വർക്കർ, യൂത്ത് ഐക്കൺ അവാർഡുകൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ വിതരണം ചെയ്യും, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ നിർമല ജിമ്മി, മുനിസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ, ഫാ. ജോസഫ് ഇലഞ്ഞിമറ്റം, സന്തോഷ്‌ കുമാർ, അനൂപ് കെ. എം തുടങ്ങി സാമൂഹിക, സാംസ്‌കാരിക പ്രവർത്തകർ പങ്കെടുക്കും

Facebook Comments Box

By admin

Related Post