‘സ്പര്‍ശ്’ , സേനാ പെന്‍ഷന്‍ ഇനി ഓണ്‍ലൈന്‍ വഴി

Spread the love
       
 
  
    

ന്യൂഡല്‍ഹി: കര, നാവിക, വ്യോമ സേനകളില്‍ നിന്നു വിരമിച്ചവരുടെ പെന്‍ഷന്‍ വിതരണത്തിനു സ്പര്‍ശ് എന്ന പേരില്‍ ഓണ്‍ലൈന്‍ സംവിധാനം സജ്ജമാക്കി. പെന്‍ഷന്‍ വിതരണവുമായി ബന്ധപ്പെട്ട ഓഫിസ് നടപടിക്രമങ്ങളിലെ കാലതാമസവും പോരായ്മകളും പരിഹരിക്കാനാ‍ ലക്ഷ്യമിട്ടാണ് പ്രതിരോധ മന്ത്രാലയത്തിന്റെ പുതിയ സംവിധാനം. ഇതുവഴി മൂന്ന് സേനകളിലെയും വിമുക്ത ഭടന്‍മാര്‍ക്കുള്ള പെന്‍ഷന്‍ വിതരണ നടപടികള്‍ ഏകീകരിക്കാനും കഴിയും.

പെന്‍ഷന്‍ വിതരണവുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് സംസ്ഥാനങ്ങളില്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കും. പെന്‍ഷന്‍ വിതരണം ചെയ്യുന്ന എസ്ബിഐ, പഞ്ചാബ് നാഷനല്‍ ബാങ്ക് ശാഖകളെയും സേവന കേന്ദ്രങ്ങളാക്കും. കൂടുതല്‍ വിവരങ്ങള്‍ പ്രിന്‍സിപ്പല്‍ കണ്‍ട്രോളര്‍ ഓഫ് ഡിഫന്‍സ് അക്കൗണ്ട്സിന്റെ http://www.pcdapension.nic.in വെബ്സൈറ്റില്‍ ലഭിക്കും.

Facebook Comments Box

Spread the love