Sun. Apr 28th, 2024

തകില്‍ വിദ്വാന്‍ ആര്‍ കരുണാമൂര്‍ത്തി അന്തരിച്ചു

By admin Jun 15, 2022 #news
Keralanewz.com

കൊച്ചി: പ്രശസ്ത തകില്‍ വിദ്വാന്‍ ആര്‍ കരുണാമൂര്‍ത്തി (52) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഉച്ചകഴിഞ്ഞ് 2.50 നാണ് അന്ത്യം. വൈക്കം ചാലപ്പറമ്ബ് സ്വദേശിയാണ്.

ഉദരസംബന്ധമായ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈക്കം ക്ഷേത്ര കലാപീഠത്തിലെ അധ്യാപകനായ കരുണാമൂര്‍ത്തിക്ക് കാഞ്ചി കാമകോടി പീഠം ആസ്ഥാന വിദ്വാന്‍ പദവി ലഭിച്ചിട്ടുണ്ട്.

രാജ്യത്തിനകത്തും പുറത്തും നിരവധി വേദികളില്‍ അദ്ദേഹം കലാപ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ഭൗതികശരീരം ഇന്ന് വൈകുന്നേരത്തോടെ വൈക്കത്തെ വസതിയില്‍ എത്തിക്കും. നാളെ രണ്ടുമണിക്ക് സംസ്കാരം നടക്കും

Facebook Comments Box

By admin

Related Post