Fri. May 3rd, 2024

ഇ​രു​ച​ക്ര​വാ​ഹ​നം മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​ക​ള്‍ മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം പൊ​ലീസിന്റെ ​ പി​ടി​യിലായി

By admin Jun 21, 2022 #news
Keralanewz.com

പാ​രി​പ്പ​ള്ളി: ഇ​രു​ച​ക്ര​വാ​ഹ​നം മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​ക​ള്‍ മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം പൊ​ലീസിന്റെ ​ പി​ടി​യിലായി.​ പാ​രി​പ്പ​ള്ളി മ​ണ്ണ​യ​ത് ച​രു​വി​ള പു​ത്ത​ന്‍​വീ​ട്ടി​ല്‍ ച​ക്ക​ര​ക്കു​ട്ട​ന്‍ എ​ന്ന ഹ​രീ​ഷ് (18), വി​ല​വൂ​ര്‍​ക്കോ​ണ​ത്ത് നി​ഥി​ഷ് ഭ​വ​ന​ത്തി​ല്‍ ഇ​ട്ടൂ​പ്പി എ​ന്ന മാ​ഹി​ന്‍​ലാ​ല്‍ (20) എ​ന്നി​വ​രാ​ണ് പാ​രി​പ്പ​ള്ളി പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്പ​രി​പ്പ​ള്ളി വേ​ള​മാ​നൂ​ര്‍ വി​ഷ്ണു​മു​കു​ന്ദ​ത്തി​ല്‍ ആ​ദ​ര്‍​ശി​ന്‍റെ ഇ​രു​ച​ക്ര​വാ​ഹ​ന​മാ​ണ്​ ക​ഴി​ഞ്ഞ 17ന് ​രാ​ത്രി​യി​ല്‍ വീ​ട്ടി​ല്‍ നി​ന്ന് മോ​ഷ​ണം പോ​യ​ത്. ആ​ദ​ര്‍​ശി​ന്‍റെ പ​രാ​തി​യി​ല്‍ പാ​രി​പ്പ​ള്ളി പൊ​ലീ​സ്​ കേ​സ്​ ര​ജി​സ്റ്റ​ര്‍ ചെ​യ്ത്​ വീ​ട്ടി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും റോ​ഡു​ക​ളി​ലെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ പ​രി​ശോ​ധി​ച്ചാ​ണ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത്.

പ്ര​തി​ക​ള്‍ ഇ​രു​വ​രും മു​മ്ബും കേ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​രാ​ണ്. മ​ഹി​ലാ​ല്‍ 2021ല്‍ ​മോ​ഷ​ണ​ക്കേ​സി​ല്‍ പ്ര​തി​യാ​ണ്, ഹ​രീ​ഷ് പീ​ഡ​ന​മു​ള്‍​പ്പെ​ടെ​യു​ള്ള പോ​ക്സോ കേ​സി​ലും പ്ര​തി​യാ​ണ്.ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി ടി. ​നാ​രാ​യ​ണ‍ന്‍റെ നി​ര്‍​ദേ​ശാ​നു​സ​ര​ണം ചാ​ത്ത​ന്നൂ​ര്‍ അ​സി. ക​മീ​ഷ​ണ​ര്‍ ബി. ​ഗോ​പ​കു​മാ​റി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ പാ​രി​പ്പ​ള്ളി ഇ​ന്‍​സ്​​പെ​ക്ട​ര്‍ അ​ല്‍​ജ​ബാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ മാ​രാ​യ കെ. ​സു​രേ​ഷ്​​കു​മാ​ര്‍, ബി. ​സു​രേ​ഷ്​​കു​മാ​ര്‍, സി.​പി.​ഒ​മാ​രാ​യ നൗ​ഷാ​ദ് റാ​വു​ത്ത​ര്‍, എ​സ്. നൗ​ഷാ​ദ്​ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു

Facebook Comments Box

By admin

Related Post