Kerala News

പാലാ ജനറല്‍ ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ് നിയമനം; അഭിമുഖം ജൂണ്‍ 23 ന്

Keralanewz.com

പാലാ: ജനറൽ ആശുപത്രിയിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നതിന് ജൂണ്‍ 23 വ്യാഴാഴ്ച രാവിലെ 10.00 മണിയ്ക്ക് ആശുപത്രി ഓഫീസിൽ വച്ച് അഭിമുഖം നടത്തപ്പെടുന്നു

താല്പര്യമുള ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ ഓരോ പകർപ്പും സഹിതം ഹാജരാകേണ്ടതാണ്. ആധാർ കാർഡ് നിർബന്ധമായും ഹാജരാക്കേണ്ടതാണ്. തസ്തിക – ഫാർസിസ്റ്റ്, യോഗ്യത ബി.ഫാം, ഡി.ഫാം (കേരള കൗൺസിൽ രജിസ്ട്രേഷൻ)

Facebook Comments Box