Sat. May 18th, 2024

കേരളാ ആർട്ടിസാൻസ് യൂണിയൻ സി ഐ ടി യു 33 – മത്‌വയനാട് ജില്ലാ സമ്മേളനം ആഗസ്റ്റ് 6, 7 തിയതികളിൽ മുട്ടിലിൽ

By admin Aug 5, 2022 #news
Keralanewz.com

കേരളാ ആർട്ടിസാൻസ് യൂണിയൻ സി ഐ ടി യു 33 – മത്‌വയനാട് ജില്ലാ സമ്മേളനം ആഗസ്റ്റ് 6, 7 തിയ്യ തികളിൽ മുട്ടിലിൽ ചേരുന്നതാണ്. കേരളത്തിലെ കൈ തൊഴിൽ – നിർമ്മാണ മേഖലയിൽ തൊഴിൽ ചെയ്യുന്ന തൊഴിലാളികളുടെ യൂണിയനാണ്. 1983 ലാണ് ജില്ലാ കമ്മിറ്റി രൂപീകൃതമായതു. ജില്ലയിലെ തൊഴിലാളി വർഗ്ഗ പ്രസ്ഥാനത്തിന്റെ അമരക്കാനായിരുന്ന പി.എ.മുഹമ്മദിന്റെ നാമധേയത്തിൽ മുട്ടിൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ തയ്യാറാക്കിയ നഗറിലാണ് സമ്മേളനം


6 ന് ശനിയാഴ്ച്ച 5 മണിക്ക് മാധ്യമ സെമിനാർ പ്രൊഫസർ ശ്രീജിത് ശിവരാമൻ ഉൽഘാടനം ചെയ്യും. 7 ന് ഞായറാഴ്ച്ച രാവിലെ 10 മണിക്ക് ജില്ലാ പ്രസിഡണ്ട് പി.ജെ.ആന്റണി പതാക ഉയർത്തും. പ്രതിനിധി സമ്മേളനം സി ഐ ടി യു ജില്ലാ ട്രഷറർ പി. ഗഗാറിൻ ഉൽഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറിയും ആർട്ടിസാൻസ് ഡവലപ്പ്മെന്റ് കോർപ്പറേഷൻ ചെയർമാനുമായ നെടുവത്തൂർ സുന്ദരേശൻ , സംസ്ഥാന പ്രസിഡണ്ട് , പി.കെ.ഷാജൻ, നേതാക്കളായ സി.വി. ജോയി, പി.ബാബു, സി ഐ ടി യു ജില്ലാ സെക്രട്ടറി വി.വി. ബേബി . പ്രസി സണ്ട്. പി.വി. സഹദേവൻ എന്നിവർ പങ്കെടുക്കും. തെരഞ്ഞെടുക്കപ്പെട്ട 275 പ്രതിനിധികൾ പങ്കെടുക്കും. സമ്മേളനം വിജയിപ്പിക്കണമെന്ന് ജില്ലാ സെക്രട്ടറി എ.രാജൻ, സ്വാഗത സംഘം ജനറൽ കൺവീനർ പി. സൈനുദ്ദീൻ എന്നിവർ തൊഴിലാളികളോട് അഭ്യർത്ഥിച്ചു

Facebook Comments Box

By admin

Related Post