Sun. May 5th, 2024

കാണാതായ പഞ്ചായത്തംഗം കാമുകനോടൊപ്പം തിരിച്ചെത്തി

By admin Aug 5, 2022 #news
Keralanewz.com

കോഴിക്കോട്: കാണാതായ പഞ്ചായത്തംഗം തിരിച്ചെത്തി.മേപ്പയൂര്‍ ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് മെമ്ബറായ ആദില നിബ്രാസ് (23) ആണ് ഇന്ന് ഉച്ചയോടെ മേപ്പയൂര്‍

പോലീസ് സ്‌റ്റേഷനില്‍ കാമുകനോടൊപ്പം ഹാജരായത്.

ഓഗസ്റ്റ് ഒന്നിന് ആദിലയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ മേപ്പയൂര്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടക്കുന്നതിടയിലാണ് യുവതി നരിക്കുനി കുരുവട്ടൂര്‍ സ്വദേശി ഷാഹുലിനൊപ്പം പോലിസ് സ്‌റ്റേഷനില്‍ ഹാജരായത്.

ഇരുവരും വിവാഹിതരാണെന്നറിയിച്ചതിനാല്‍ രേഖകള്‍ പരിശോധിച്ചശേഷം. രണ്ടുപേരേയും ഇന്ന് പേരാമ്ബ്ര കോടതിയില്‍ ഹാജരാക്കുമെന്ന് പോലിസ് അറിയിച്ചു

Facebook Comments Box

By admin

Related Post