Kerala News

യുവ അഭിഭാഷകയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ; അന്വേഷണം തുടങ്ങി

Keralanewz.com

കൊല്ലം കൊട്ടാരക്കരയില്‍ യുവ അഭിഭാഷകയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടാരക്കര കടവട്ടൂര്‍ സ്വദേശിനി അഷ്ടമിയാണ് മരിച്ചത്.

സംഭവത്തില്‍ ദുരൂഹതയാരോപിച്ച്‌ കുടുംബം രംഗത്തെത്തി.ഇരുപത്തിയഞ്ചുകാരിയായ അഷ്ടമിയെ വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കിടപ്പുമുറിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.

സംഭവ സമയം വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. വൈകിട്ട് വീടിന് പുറത്ത് നിന്ന് അഷ്ടമി ഫോണില്‍ സംസാരിക്കുന്നത് അയല്‍വാസികള്‍ കണ്ടിരുന്നു. പിന്നീട് കരഞ്ഞുകൊണ്ട് വീട്ടിലേക്ക് കയറിപോയെന്നും അയല്‍വാസികള്‍ പറയുന്നു. സംഭവത്തില്‍ ദുരൂഹതയാരോപിച്ച്‌ പെണ്‍കുട്ടിയുടെ കുടുംബം രംഗത്തെത്തി. പൂയപ്പള്ളി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണമാരംഭിച്ചു. അഷ്ടമിയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫോണ്‍ രേഖകള്‍ പരിശോധിക്കുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പൊലീസിന്റെ നിഗമനം

Facebook Comments Box