Tue. Apr 23rd, 2024

അമനകര ആശ്രയ ചാരിറ്റി ട്രസ്റ്റിന്റെ 12-ാമത് വാർഷിക സെമിനാർ ജൂൺ 26 ന്; എസ് എസ് എൽ സി സ്കോളർഷിപ്പ് വിതരണം, വിദ്യാഭ്യാസം -ചികിത്സാ ധനസഹായ വിതരണം, എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഉന്നത വിജയികളെ ആദരിക്കൽ

By admin Jun 25, 2022 #news
Keralanewz.com

അമനകര: ആതുര സേവനം, ജീവകാരുണ്യ പ്രവർത്തനം എന്നിവ ലക്ഷ്യമാക്കി കോട്ടയം ജില്ലയിൽ രാമപുരം പഞ്ചായത്തിൽ അമനകര കേന്ദ്രമായി 2010 നവംബർ 15 മുതൽ പ്രവർത്തിച്ചു വരുന്ന ആശ്രയ ചാരിറ്റി ട്രസ്റ്റ് ആരംഭിച്ചിട്ട് പതിനൊന്ന് വർഷം പിന്നിട്ടിരിക്കുകയാണ്. ട്രസ്റ്റിന്റെ 12-ാമത് വാർഷിക സെമിനാർ ജൂൺ 26 ന് അമനകര ശ്രീഭരതസ്വാമി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കും. എസ് എസ് എൽ സി സ്കോളർഷിപ്പ് വിതരണം, വിദ്യാഭ്യാസം – ചികിത്സാ ധനസഹായ വിതരണം, രാമപുരം ഗ്രാമ പഞ്ചായത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി ഉന്നത വിജയം കൈവരിച്ച കുട്ടികളെ അനുമോദിക്കൽ എന്നീ ചടങ്ങുകളും സെമിനാറിൽ നടക്കും.

ട്രസ്റ്റിന്റെ തുടക്കത്തിൽ 2011 അദ്ധ്യയനവർഷം ആരംഭത്തിൽ അമനകര ഗവ. എൽ പി സ്കൂളിലെ 33 കുട്ടികൾക്ക് കുടയും ബാഗും നൽകിക്കൊണ്ട് സാമ്പത്തിക സഹായം ആരംഭിച്ചെങ്കിലും പൂർണ്ണമായും അർഹതപ്പെട്ട കുട്ടികൾക്ക് എത്തുന്നില്ല എന്ന തിരിച്ചറിവിൽ 9-ാം ക്ലാസ്സുമുതൽ ഡിഗ്രി പൂർത്തിയാകുംവരെ ഏഴ് വർഷത്തെ പഠന ചിലവ് പൂർണ്ണമായും നൽകികൊണ്ട് പാവപ്പെട്ട കുട്ടികളെ സ്പോൺസർ ചെയ്ത് പഠിപ്പിച്ച് വരുന്നു. രാമപുരം പഞ്ചായത്തിലെ ഹൈസ്കൂളുകളിൽ നിന്നും വർഷം തോറും തെരഞ്ഞെടുക്കുന്ന കുട്ടികൾ പഠനത്തിൽ മികവുറ്റവരും എന്നാൽ സാമ്പത്തികത്തിൽ ഏറ്റവും പിന്നോക്കം ഉള്ളതുമായിട്ടുള്ള പത്തൊൻപത് കുട്ടികൾക്ക് കഴിഞ്ഞ അദ്ധ്യയനവർഷം വരെ സഹായം നൽകി വന്നിരുന്നു.

തുടർന്നും ഓരോ വർഷവും സാമ്പത്തികാടിസ്ഥാനത്തിൽ പുതിയ കുട്ടികൾക്ക് വിദ്വാഭ്യാസത്തിൽ സഹായം നൽകുക എന്നതാണ് ട്രസ്റ്റിന്റെ ലക്ഷ്യം. ഈ ട്രസ്റ്റിലേയ്ക്കുള്ള സാമ്പത്തികം, നല്ലവരായ ഓരോരുത്തരിൽ നിന്നും സംഭാവനയായും സ്പോൺസറിംഗ് വഴിയായുമാണ് സ്വരൂപിക്കുന്നത്. നിത്യരോഗികളായിട്ടുള്ള പാവപ്പെട്ട കുടുംബത്തിലെ രോഗികൾക്ക് മരുന്ന് വാങ്ങുവാൻ പോലും വഴിയില്ലാത്തവർക്ക് ചികിത്സാ ധനസഹായമായി മരുന്നുകൾ വാങ്ങുന്നതിന് സഹായിച്ചുവരുന്നു.

26 ഞായർ ഉച്ചകഴിഞ്ഞ് 2 ന് അമനകര ശ്രീഭരതസ്വാമി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കുന്ന വാർഷിക സെമിനാർ രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് പ്രസിഡന്റ് പി ജി സോമൻ കൊറ്റുകര അദ്ധ്യക്ഷത വഹിക്കും. കവിയും ഗീതാഞ്ജലി സ്വതന്ത്ര പരിഭാഷകനുമായ നാരായണൻ കാരനാട്ട് ആ തുര സേവന ജീവകാരുണ്യ പ്രവർത്തന സന്ദേശം നൽകും. കുട്ടികൾക്കുള്ള പഠനോപകരണം, സ്കോളർഷിപ്പ് എന്നിവയടെ വിതരണവും എസ് എസ് എൽ സി യ്ക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ കുട്ടികളെ അനുമോദിക്കലും കേണൽ കെ എൻ വി ആചാരി കണ്ണനാട്ട് നിർവ്വഹിക്കും.

വാർഡ് മെമ്പർ ആൻസി ബെന്നി, എൻ എസ് എസ് കരയോഗം പ്രസിഡന്റ് അജിത്കുമാർ കെ എസ്, ഭരതസ്വാമി ക്ഷേത്രം ട്രസ്റ്റ്
പ്രസിഡന്റ് വി സോമനാഥൻ നായർ അക്ഷയ, എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തും. ട്രസ്റ്റ് സെക്രട്ടറി എൻ രവീന്ദ്രൻ രഞ്ജിത് നിവാസ് സ്വാഗതവും ജോ. സെക്രട്ടറി ജയദേവൻ ഗോപീ വിലാസം നന്ദിയും പറയും

Facebook Comments Box

By admin

Related Post