അനൈക്യം അരോചകമായി മാറുന്നു; കോൺഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഷിബു ബേബി ജോണ്‍
ആലപ്പുഴ: കോണ്‍ഗ്രസിലെ അനൈക്യത്തില്‍ രൂക്ഷ വിമര്‍ശനവുമായി ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍.
കോണ്‍ഗ്രസിലെ അനൈക്യം മുന്നണിയില്‍ അരോചകമായി മാറുന്നു.
എല്ലാം മാധ്യമ സൃഷ്ടിയാണെന്ന് പറയുന്നതിൽ കാര്യമില്ല. തീയില്ലാതെ പുകയുണ്ടാകില്ല എന്നാണ് ആര്‍എസ്പി വിശ്വസിക്കുന്നതെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.
യുഡിഎഫില്‍ ഇപ്പോള്‍ മുഖ്യമന്ത്രി ചര്‍ച്ചയ്ക്കുള്ള സാഹചര്യമില്ല. ആര് മുഖ്യമന്ത്രിയാകുമെന്ന് തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.
ഗാന്ധിജിയുടെ കാലം മുതലേ കോണ്‍ഗ്രസില്‍ തമ്മിലടി ഉണ്ട്. കോണ്‍ഗ്രസിലെ തമ്മിലടി പുതിയ കാര്യമല്ല. ഉണ്ടാകാത്ത കാലവും ഇല്ല.
എന്നാല്‍ ആനുകാലിക രാഷ്ട്രീയ സാഹചര്യം നേതൃത്വം തിരിച്ചറിയമെന്നും ഷിബു ബേബി ജോണ്‍ വിമര്‍ശിച്ചു. ചെന്നിത്തലയെ മത-സാമുദായിക പരിപാടികള്‍ ക്ഷണിക്കുന്നത് നല്ല കാര്യമല്ലേയെന്നും അദ്ദേഹം ചോദിച്ചു.
Facebook Comments Box