Thu. Apr 25th, 2024

എം.ജി ശ്രീകുമാറിന്‍റെ നിയമനം: ഇടതുകേന്ദ്രങ്ങളില്‍നിന്നടക്കം വ്യാപക വിമര്‍ശനം

By admin Dec 28, 2021 #news
Keralanewz.com

കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ ആയി ഗായകന്‍ എം.ജി ശ്രീകുമാറിനെ നിയമിക്കാനുള്ള സി.പി.എം തീരുമാനത്തിനെതിരെ ഇടതുപക്ഷ പ്രമുഖരില്‍ നിന്നടക്കം വ്യാപക വിമര്‍ശനം.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടം മണ്ഡലത്തില്‍ അടക്കം എം.ജി. ശ്രീകുമാര്‍ ബി.ജെ.പിക്ക്​ വേണ്ടി തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിറങ്ങിയിരുന്നെന്നും ബി.ജെ.പി സംസ്ഥാനം ഭരിക്കണം എന്ന തലത്തില്‍ പ്രസംഗിച്ചു എന്നും തെളിവുകള്‍ നിരത്തിയാണ്​ ഇടതുപക്ഷ അനുയായികള്‍ തന്നെ നിയമനത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത്​.

ഒരേസമയം ഹിന്ദുത്വ ഫാസിസത്തിന്​ വേണ്ടി ആഹ്വാനം ചെയ്യാനും അതേസമയം, ഇടതുപക്ഷ സഹയാത്രികന്‍ ആകാനും കഴിയുന്ന പ്രത്യേക പ്രിവിലേജുകള്‍ ചിലര്‍ക്കുണ്ടെന്നാണ്​ എം.ജി ശ്രീകുമാറിനെ ചൂണ്ടിക്കാട്ടി സമൂള്‍മാധ്യമങ്ങളില്‍ ഉയരുന്ന വ്യാപക വിമര്‍ശനം. തീരുമാനം പുനഃപരിശോധിക്കണം എന്നും തെറ്റ്​ തിരുത്തണം എന്നും ആവശ്യപ്പെട്ട്​ നിരവധി പേരാണ്​ രംഗത്തെത്തിയത്​. നടി കെ.പി.എ.സി ലളിതയാണ്​ നിലവില്‍ സംഗീത നാടക അക്കാദമി ചെയര്‍മാന്‍

Facebook Comments Box

By admin

Related Post