എനിക്ക് 23 ഇന്ദ്രന് 22, ഞങ്ങള്‍ വാടക വീട്ടില്‍ താമസിച്ചു.! വിവാഹ ശേഷമുള്ള ജീവിതത്തെ കുറിച്ച്‌ പൂര്‍ണിമ!

Spread the love
       
 
  
    

വിവാഹം കഴിഞ്ഞ ഏതൊരു സ്ത്രീയ്ക്കും വളരെ പ്രചോദനമാകുന്ന ജീവിത രീതിയാണ് പൂര്‍ണിമ ഇന്ദ്രജിത്തിന്റേത്. അറിയപ്പെടുന്ന ഒരു താര കുടുംബത്തിലേക്ക് വിവാഹം ചെയ്ത് വന്നിട്ടും തന്റേതായ സംരംഭവും ആഗ്രഹങ്ങളുമായി മുന്നോട്ട് പോവുകയാണ് പൂര്‍ണിമ.

സ്വന്തം വ്യക്തിത്വത്തില്‍ കൂടി തന്നെ അറിയപ്പെടാന്‍ ആഗ്രഹിക്കുകയും അത് നേടിയെടുക്കുകയും ചെയ്ത വ്യക്തിയാണ് പൂര്‍ണിമ. വിവാഹ ശേഷം സിനിമാ രംഗത്ത് നിന്ന് ഒരു ഇടവേള എടുത്തു എങ്കിലും സെലക്ടീവായി സിനിമ ചെയ്യുകയും തന്റെ സംരംഭമായ ഫാഷന്‍ ബൊട്ടിക്കിന്റെ പ്രവര്‍ത്തനവുമായി തിരക്കിലാണ് താരം

ഇപ്പോഴിതാ വിവാഹ ശേഷം മറ്റൊരു ജീവിതത്തിലേക്ക് കടന്നതിനെ കുറിച്ച ഓര്‍ത്ത് പറഞ്ഞിരിക്കുകയാണ് പൂര്‍ണിമ. ഒരു പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച്‌ പറഞ്ഞത്. വിവാഹ സമയത്ത് എനിക്ക് 23 വയസ്സ് പ്രായവും ഇന്ദ്രന് 22 ഉം ആയിരുന്നു എന്ന് പൂര്‍ണിമ പറയുന്നു. ഞങ്ങള്‍ ഒരു വീട് വാടകയ്ക്ക് എടുത്താണ് നിന്നത് എന്ന് താരം പറയുന്നു.. ചില ദിവസം വീട്ടില്‍ കയറി ചെല്ലുമ്ബോള്‍ നിറയെ ഇന്ദ്രന്റെ കൂട്ടുകാരും കുഴഞ്ഞ് മറിഞ്ഞ് കിടക്കുന്ന അടുക്കളയും ആയിരുന്നു..

രണ്ട് പെണ്‍കുട്ടികള്‍ മാത്രമുള്ള വീട്ടില്‍ നിന്ന് വന്നത് കൊണ്ട് തന്നെ തനിക്ക് ഇതെല്ലാം ഒരു പുതിയ അനുഭവമായിരുന്നു. ഇന്ന് തന്റെ വീട്ടിലും ഇതേ അവസ്ഥ തന്നെയാണെന്നാണ് താരം തുറന്ന് പറയുന്നത്. മക്കളായ പ്രാര്‍ത്ഥനയുടേയും നക്ഷത്രയുടേയും കൂട്ടുകാര്‍ വീട്ടില്‍ ഉണ്ടാകുമെന്നും പൂര്‍ണിമ പറയുന്നു.

അതേസമയം, ഭാര്യഭര്‍തൃബന്ധം പരസ്പരം ഉയര്‍ച്ച താഴ്ച്ചകളില്‍ ഒരു കംപാനിയന്‍ പോലെ നില്‍ക്കുന്നവരായിരിക്കണം. കരുതല്‍ കൊടുത്താല്‍ മാത്രമാണ് ബന്ധങ്ങള്‍ വളരുക എന്നാണ് താരം പറയുന്നത്. വിവാഹമെന്ന ബന്ധത്തിലേക്ക് പല വേഷങ്ങളും കയറി വന്നാല്‍ മാത്രമാണ് സുന്ദരാമവുക.. എന്നും പൂര്‍ണിമ കൂട്ടിച്ചേര്‍ക്കുന്നു

Facebook Comments Box

Spread the love