Kerala NewsMovies

‘മച്ചാനെ ഇത് പോരെ അളിയാ’; സണ്ണി ലിയോണിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ചെമ്പന്‍ വിനോദ്;നിങ്ങളുടെ മുഖത്തെ ആ ചിരി എന്നായിരുന്നു റിമയുടെ കമന്റ്

Keralanewz.com

ബോളിവുഡ് സുന്ദരി സണ്ണി ലിയോണിക്ക് കേരളത്തിൽ ആരാധകർ ഏറെയാണ്. മലയാളത്തിലെ താരങ്ങൾക്കും സണ്ണി ആവേശമാണ്. ഇപ്പോൾ സണ്ണി ലിയോണിക്കൊപ്പമുള്ള ചെമ്പൻ വിനോദിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത്.

ചെമ്പൻ വിനോദിന്റെ തോളിൽ ചാരി നിന്നുകൊണ്ട് ചിരിച്ചു നിൽക്കുകയാണ് സണ്ണി ലിയോണി. സണ്ണി ലിയോണിക്കൊപ്പം, എ ​ഗുഡ് സോൾ എന്ന അടിക്കുറിപ്പിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇരുവരുടേയും മനോഹരമായ ചിരി ചിത്രം ആരാധകരുടെ മനോ കവരുകയാണ്. കൂടാതെ നിരവധി താരങ്ങളും കമന്റുമായി എത്തുന്നുണ്ട്.

നിങ്ങളുടെ മുഖത്തെ ആ ചിരി എന്നായിരുന്നു റിമയുടെ കമന്റ്. മച്ചാനെ ഇത് പോരെ അളിയാ എന്നാണ് വിനയ് ഫോർട്ട് ചോദിക്കുന്നത്. സൗബിൻ ഷാഹിർ, മുഹ്സിൻ പരാരി, ജിനു ജോസഫ് എന്നിവരും കമന്റു ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം തിരിഞ്ഞു നിൽക്കുന്ന ഒരു ചിത്രം പങ്കുവെച്ചതിന് ചെമ്പൻ വിനോദിന് രൂക്ഷമായ സൈബർ ആക്രമണത്തിന് ഇരയായിട്ടുണ്ടായിരുന്നു. തുടർന്ന് താരം ഈ ചിത്രം പിൻവലിച്ചു.

Facebook Comments Box