Fri. Apr 26th, 2024

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഓഗസ്റ്റ് ആറിന്

By admin Jun 29, 2022 #news
Keralanewz.com

ന്യൂഡല്‍ഹി: ഇന്ത്യയുടെ അടുത്ത ഉപരാഷ്ട്രപതിയെ കണ്ടെത്തുന്നതിനായുള്ള തിരഞ്ഞെടുപ്പ് ഓഗസ്റ്റ് ആറിന് നടക്കും. തിരഞ്ഞെടുപ്പ് കമ്മീഷണനാണ് തിയതി പ്രഖ്യാപിച്ചത്. അന്നു തന്നെ വോട്ടെണ്ണലും നടക്കും. ജൂലായ് 17ാണ് പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി


രാജ്യസഭയിലെ 233 രാജ്യസഭാ അംഗങ്ങളും ലോക്‌സഭയിലെ 543 ലോക്‌സഭാ അംഗങ്ങളുംകൂടിയാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുക. നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ കാലാവധി ആഗസ്റ്റ് പത്തിനാണ് തീരുക. അതിനു മുന്‍പായി പുതിയ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്ന തരത്തിലാണ് പ്രക്രിയകള്‍ തീരുമാനിച്ചിരിക്കുന്നത്

Facebook Comments Box

By admin

Related Post