Sat. May 4th, 2024

ജൂലായ് ഒന്നു മുതല്‍ പ്ലാസ്റ്റിക് പരിശോധന ശക്തമാക്കും

By admin Jun 29, 2022 #news
Keralanewz.com

പാലക്കാട്: 19 പ്ലാസ്റ്റിക് വസ്തുക്കള്‍ നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജൂലായ് ഒന്നു മുതല്‍ പിഴ ഉള്‍പ്പെടെയുള്ള പരിശോധനയും ബോധവത്കരണവും ജില്ല ശക്തമക്കാനൊരുങ്ങുന്നു.2020 ജനുവരി മുതലാണ് സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധന നിയമം നിലവില്‍ വന്നത്.

എന്നാല്‍ നിയമംമൂലം നിരോധിച്ചിട്ടും പ്ലാസ്റ്റിക്ക് ഉല്പന്നങ്ങള്‍ വിപണിയില്‍ സുലഭമാണ്. ജില്ലയിലെ പല ഹോട്ടലുകളിലും തട്ടുകടകളില്‍ നിന്നും 30 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് കവറുകളിലാണ് ഇപ്പോഴും ചൂടുള്ള ഭക്ഷ്യവസ്തുക്കളടക്കം നല്‍കുന്നത്.

ആദ്യഘട്ടത്തില്‍ നിയമം ലംഘിച്ച കടകള്‍ക്കെതിരെ പിഴ ചുമത്തുകയും ലൈസന്‍സ് റദ്ദാക്കുകയും ചെയ്തിരുന്നു. ഇതോടെ പ്ലാസ്റ്റിക് അയവുവന്നിരുന്നു. പിന്നീട് കൃത്യമായ പരിശോധന നടക്കാത്ത അവസ്ഥയായതോടെ പേപ്പര്‍, തുണി സഞ്ചികളേക്കാള്‍ കൂടുതല്‍ ലാഭകരമായ പ്ലാസ്റ്റിക് ക്യാരി ബാഗുകളിലേക്കുതന്നെ വ്യാപാരസ്ഥാപനങ്ങള്‍ മാറി.

നിലവില്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉത്തരവ് കൂടി വന്നതോടെ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ പിഴ ഉള്‍പ്പെടെ ശക്തമാക്കുമെന്ന് അധികൃതര്‍ പറഞ്ഞു. തദ്ദേശഭരണ സ്ഥാപനങ്ങള്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, പൊലീസ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, ആരോഗ്യവകുപ്പ് എന്നീ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുക. 2021ല്‍ നിലവില്‍വന്ന പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് ഭേദഗതി നിയമം അനുസരിച്ചാണ് കേന്ദ്ര സര്‍ക്കാരിന്റെ നിരോധന നടപടി

Facebook Comments Box

By admin

Related Post