Mon. Apr 29th, 2024

അപകീര്‍ത്തി വീഡിയോ: യുട്യൂബര്‍ക്കെതിരെ ജാമ്യമില്ലാ കേസ്‌

By admin Jul 3, 2022 #news
Keralanewz.com

കൊച്ചി;
ക്രൈം നന്ദകുമാറിനെതിരെ പരാതി നല്‍കിയ യുവതിയെ യുട്യൂബ് ചാനലിലൂടെ അസഭ്യം പറഞ്ഞ് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച ട്രൂ ടിവി യുട്യൂബ് ചാനല്‍ എംഡി സൂരജ് പാലാക്കാരനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസെടുത്തു.

എറണാകുളം സൗത്ത് പൊലീസാണ് പാലാ കടനാട് സ്വദേശി സൂരജ് പാലാക്കാരന്‍ എന്ന സൂരജ് വി സുകുമാറിനെതിരെ കേസെടുത്തത്. യുവതി എറണാകുളം സൗത്ത് പൊലീസിന് നല്‍കിയ പരാതിയിലാണ് കേസ്. ഒളിവിലുള്ള ഇയാള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

സൂരജിനെ അന്വേഷിച്ച്‌ പൊലീസ് പാലായിലെ വീട്ടില്‍ എത്തിയെങ്കിലും ഇയാള്‍ കടന്നുകളഞ്ഞു. പട്ടികജാതി–-വര്‍ഗ പീഡന അതിക്രമ നിരോധനനിയമം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തതെന്ന് സൗത്ത് എസിപി പി രാജ്കുമാര്‍ പറഞ്ഞു.
ജൂണ്‍ ഇരുപത്തൊന്നിനാണ് ഇയാള്‍ യുട്യൂബ് ചാനലില്‍ യുവതിയെ പരസ്യമായി അപമാനിക്കുന്ന പരാമര്‍ശങ്ങളുള്ള വീഡിയോ അപ്ലോഡ് ചെയ്തത്. നാലുലക്ഷത്തിലധികംപേര്‍ വീഡിയോ കണ്ടിരുന്നു. ക്രൈം നന്ദകുമാറിനെതിരെ കെട്ടിച്ചമച്ച കേസാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തതെന്നും വീഡിയോയില്‍ ആരോപിച്ചു.

ജാമ്യമില്ലാ വകുപ്പുകള്‍പ്രകാരം നന്ദകുമാറിനെ എറണാകുളം നോര്‍ത്ത് പൊലീസ് ജൂണ്‍ 17ന് അറസ്റ്റ് ചെയ്തതിനുപിന്നാലെയാണ് ഇയാള്‍ യുവതിയെ മോശമായി ചിത്രീകരിച്ചത്. നന്ദകുമാര്‍ റിമാന്‍ഡിലാണ്

Facebook Comments Box

By admin

Related Post