Kerala News

സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലില്‍ ഒരു വിലപ്പെട്ട ജീവന്‍ കൂടി പൊലിഞ്ഞു, മുന്‍ ഏഷ്യന്‍ ഗെയിംസ് താരവും റെയില്‍വേ ചീഫ് ടിക്കറ്റ് ഇന്‍സ്പെക്ടുമായ ജൂബി തോമസാണ് വാഹനാപകടത്തില്‍ മരിച്ചത്

Keralanewz.com

പിറവം: ഹൈജമ്ബില്‍ രാജ്യാന്തര മത്സരങ്ങളെ പ്രതിനിധീകരിച്ച മുന്‍ ഏഷ്യന്‍ ഗെയിംസ് താരവും റെയില്‍വേ ചീഫ് ടിക്കറ്റ് ഇന്‍സ്പെക്ടുമായ പിറവം നിരപ്പ് പാണാലിക്കല്‍ ജൂബി തോമസ് (42) വാഹനാപകടത്തില്‍ മരിച്ചു.

ഇന്നു രാവിലെ ഒമ്ബതിന് തൃപ്പുണ്ണിത്തുറ പുളിക്കമാലിയില്‍ എഡേസ ബസ് ജൂബി സഞ്ചരിച്ച ബൈക്കില്‍ തട്ടിയാണ് അപകടം സംഭവിച്ചത്.

ഇടിച്ചശേഷം ബസ് നിര്‍ത്താതെ പോവുകയായിരുന്നു. കൃത്യ സമയത്ത് ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ രക്ഷിക്കാമായിരുന്ന ജീവനാണ് ബസ്സുകാരുടെ അനാസ്ഥകൊണ്ട് നിലച്ചു പോയത്. റോഡില്‍ വീണു കിടന്ന ജൂബിയെ നാട്ടുകാര്‍ ചേര്‍ന്ന് ഉടന്‍ തൃപ്പൂണിത്തുറ ആശുപത്രിയില്‍ എത്തിച്ചെങ്കിലും എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു കൊണ്ടുപോകാനാണ് നിര്‍ദ്ദേശിച്ചത്. ഇതിനിടെ മരണം സംഭവിച്ചിരുന്നു. ഹൈജംപ് താരവും സാഫ്, ദേശീയ മെഡല്‍ ജേതാവുമാണ്.

എഡേസ ബസ് തട്ടിയിട്ടാണ് അപകടമെന്ന് ദൃക്സാക്ഷികളായ പ്രദേശവാസികള്‍ പറഞ്ഞു. ജനശതാബ്ദി ട്രെയിനില്‍ ഡ്യൂട്ടിക്കു കയറാനായി പിറവത്തെ വീട്ടില്‍ നിന്ന് പോകുന്നതിനിടെ ആണ് അപകടമുണ്ടായത്.
സംസ്കാരം ഞായറാഴ്ച 3ന് പിറവം പള്ളിയില്‍.
കടുത്തുരുത്തി സെന്‍്റ് മൈക്കിള്‍ ഹൈസ്കൂള്‍ അധ്യാപിക പിങ്കിയാണ് ഭാര്യ. വിദ്യാര്‍ത്ഥികളായ അലീസ, അലീന, അല്‍ഫോന്‍സ എന്നിവര്‍ മക്കള്‍

Facebook Comments Box