കേരള കോൺഗ്രസ് (എം) കൂടല്ലൂർ വാർഡ് കമ്മിറ്റി 2021-2022 ലെ SSLC,+2 പരീക്ഷയിൽ ഫുൾ A+ നേടിയ വാർഡിലെ മുഴുവൻ കുട്ടികളെയും ആദരിച്ചു
കൂടല്ലൂർ : കേരള കോൺഗ്രസ് (എം) കൂടല്ലൂർ വാർഡ് പ്രസിഡന്റ് റ്റിനാ മാളിയേക്കലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കിടങ്ങൂർ പഞ്ചായത്തിൽ നിന്നും B.Sc Food Science And Quality Control പരീക്ഷയിൽ എം ജി യൂണിവേഴ്സിറ്റിയിൽ നിന്നും 3rd റാങ്ക് നേടിയ മരിയ ജിജി മണ്ഡപത്തിൽനെയും, മുഖ്യമന്ത്രിയുടെ സ്റ്റുഡന്റ് എക്സലൻസ് അവാർഡിന് അർഹയായ സനിക സജീവിനും, SSLC – +2 പരീക്ഷയിൽ ഫുൾ A+ നേടിയ വിദ്യാർത്ഥികളായ അർജുൻ ഷിബു, മെറിൻ തെരേസ മാത്യു, നിയമോൾ സിജു, ജോയൽ ജോജോ, ഡോണ മരിയ ബിനു, സ്നേഹ ജെയിംസ്, കാർത്തിക രാജേഷ്, അന്ന റോസ് തോമസ് എന്നിവരെ കുറവലങ്ങാട് ദൈവമാതാ കോളേജിലെ പ്രൊഫസർ ശ്രീമതി. മിനി സെബാസ്റ്റിൻ മെമെന്റോ നൽകി ആദരിക്കുകയും വിദ്യാർത്ഥികൾ മനസ്സിലാക്കിയിരിക്കേണ്ട വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസ് എടുക്കുകയും ചെയ്തു.
കേരള കോൺഗ്രസ് (എം) കിടങ്ങൂർ മണ്ഡലം പ്രസിഡന്റ് ജോസ് തടത്തിൽ, മണ്ഡലം സെക്രട്ടറി പി കെ രാജു, ബിജു കൊല്ലപ്പള്ളി, രാജു മണ്ഡപം, പി എം ജോൺ, ജോഷി ജോസഫ്, ജിജി കുറിച്ചിയേൽ, മത്തച്ചൻ പാറത്തൊട്ടി, തോമസ് കുട്ടി പൂവംനിൽകുന്നതിൽ, മോളി ജോയ്, ആദർശ് മാളിയേക്കൽ തുടങ്ങിയവർ പ്രസംഗിച്ചു