Kerala News

റോഡിലെ സുരക്ഷിതത്വം ഉറപ്പുവരുത്തണം ; പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺമാന്തോട്ടം

Keralanewz.com

പാലാ: വളരെ തിരക്കേറിയ സംസ്ഥാന പാതകളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന തകരാറുകൾ വളരെയേറെ അപകടരമായതിനാൽ യാത്രക്കാർക്കും വാഹനങ്ങൾക്കും സുരക്ഷിതത്വം ഉറപ്പുവരുത്തുവാൻ സത്വര നടപടികൾ ആവശ്യമാണെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ നിർവ്വാഹക സമിതി യോഗം അധികൃതരോട് ആവശ്യപ്പെട്ടു

റോഡുകളിലെ ചില ഭാഗങ്ങൾ എക്കാലവും തകരുന്നുണ്ട്. ഇവിടെ കാരണം കണ്ടെത്തി പ്രത്യേക നിർമ്മാണം അനിവാര്യമാണെന്ന് യോഗം ചൂണ്ടിക്കാട്ടി.യോഗത്തിൽ പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺമാന്തോട്ടം അദ്ധ്യക്ഷത വഹിച്ചു

Facebook Comments Box