Sun. May 5th, 2024

ചരിത്രമെഴുതി:ദ്രൗപതി മുര്‍മു ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതി

By admin Jul 21, 2022 #news
Keralanewz.com

ന്യൂഡല്‍ഹി: ഇരാം നാഥ് കോവിന്ദിനു പിൻഗാമിയായ രാജ്യത്തിൻ്റെ പതിനഞ്ചാമതു രാഷ്ട്രപതി ദ്രൗപതി മുർമു തിരഞ്ഞടുക്കപ്പെട്ടു. പ്രതിപക്ഷസ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയെ മറികടന്നാണ് ദ്രൗപതി മുർമു തിരഞ്ഞടുക്കപ്പെട്ടത്. വോട്ടെണ്ണലിൻ്റെ മൂന്നാമത്തെ റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ ആകെയുള്ള 3219 വോട്ടുകളിൽ മുർമുവിന് 2161 വോട്ടുകളും (വോട്ടുമൂല്യം – 5,77,777), യശ്വന്ത് സിൻഹയ്ക്ക് 1058 വോട്ടുകളും (വോട്ടുമൂല്യം – 2.61.062) നേടി.

ആദ്യ റൗണ്ട് എണ്ണിയപ്പോള്‍ എന്‍ ഡി എസ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മു ലീഡ് നിലനിർത്തി. രണ്ടാം റൗണ്ട് പിന്നിട്ടപ്പോൾ  ദ്രൗപതി മുർമുവിന് തന്നെയായിരുന്നു ലീഡ്. 1349 വോട്ടുകൾ  ദ്രൗപതി മുർമുവിന് ലഭിച്ചു. യശ്വന്ത് സിന്‍ഹയ്ക്ക് 537 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.

15 വോട്ടുകൾ അസാധുവായി.അൽപസമയത്തിനകം ഫലപ്രഖ്യാപനമുണ്ടാകും. തുടര്‍ന്ന് വരണാധികാരിയായ പി.സി. മോദി വിജയിക്കു സര്‍ട്ടിഫിക്കറ്റ് കൈമാറും. ആദിവാസി വിഭാഗത്തിൽ നിന്നുള്ള ആദ്യ രാഷ്ട്രപതിയാണ് ദ്രൗപദി മുര്‍മു. 25നു പുതിയ രാഷ്ട്രപതി അധികാരമേല്‍ക്കും. രാഷ്ട്രപതി പദവിയിലെത്തുന്ന രണ്ടാമത്തെ വനിതയും ദ്രൗപദി തന്നെയാണ്

Facebook Comments Box

By admin

Related Post