Fri. Apr 19th, 2024

കോഴിക്കോട് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയുമായി യുവാവ് പിടിയില്‍

By admin Jul 22, 2022 #news
Keralanewz.com

കോഴിക്കോട്: കോഴിക്കോട് അതിമാരക മയക്കുമരുന്നായഎം ഡിഎംഎ യുമായി യുവാവ് പിടിയില്‍. വളാഞ്ചേരി പൂക്കാട്ടിരി സ്വദേശി മുഹമ്മദ് യാസിര്‍ ( 24) എന്നയാളെയാണ് മെഡിക്കല്‍ കോളേജ് പൊലീസ് 18ഗ്രാം എംഡിഎംഎയുമായി പിടിയിലായത്.

മെഡിക്കല്‍ കോളേജ് സ്റ്റേഷന്‍ പരിധിയിലെ അന്‍സാരി ഹോട്ടലിന് സമീപത്ത് നിന്നുമാണ് പ്രതിയെ പൊലീസ് പൊക്കിയത്.

ജില്ല ഡെപ്യൂട്ടി കമ്മീഷണര്‍ ആമോസ് മാമന്‍ ഐ പി എസ്സിന്‍്റെ നിര്‍ദേശപ്രകാരം ജില്ലയില്‍ വ്യാപകമായ രീതിയില്‍ റെയ്ഡും നടപടികളും തുടര്‍ന്നു വരവേ ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്. നാര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്‍്റ് കമ്മീഷണര്‍ പ്രകാശന്‍ പടന്നയിലിന്‍്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘവും (ഡന്‍സാഫ്) മെഡിക്കല്‍ കോളേജ് പോലീസ് ഇന്‍സ്പെക്ടര്‍ ബെന്നി ലാലുവിന്‍്റെ നേതൃത്വത്തിലുള്ള പോലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

വാഹന പരിശോധനക്കിടെയാണ് മയക്കുമരുന്നുമായി മുഹമ്മദ് യാസിര്‍ പൊലീസിന്‍റെ മുന്നില്‍പ്പെട്ടത്. പെയിന്‍്റിംങ്ങ് തൊഴിലാളിയായ പ്രതി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വലിയ തുകയ്ക്ക് ലഹരിവില്പന നടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. പിടിച്ചെടുത്ത എംഡിഎംഎ മയക്കുമരുന്നിന് ചില്ലറ വിപണിയില്‍ ഒരു ലക്ഷത്തോളം രൂപ വരും. മെഡിക്കല്‍ കോളേജ് പരിസരത്തെ ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ച്‌ ലഹരിമരുന്നിന്‍്റെ ഉപയോഗം വര്‍ദ്ധിച്ചു വരുന്നതായി പരാതി പോലീസിന് ലഭിച്ചിരുന്നു. യാസിര്‍ തന്നെയാണോ എന്ന് പൊലീസ് പരിശോധിച്ച്‌ വരികയാണ്.

പ്രതിക്ക് മയക്കുമരുന്ന് ലഭിച്ച ഉറവിടത്തെപറ്റിയും, പ്രതികളുമായി മയക്കുമരുന്ന് ഇടപാട് നടത്തുന്നവരെ കുറിച്ച്‌ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും ഇനിയും ഇത്തരത്തില്‍ കടത്തിക്കൊണ്ടുവരുന്ന മയക്കുമരുന്ന് കണ്ടെത്താന്‍ പോലീസ് രഹസ്യമായ നിരീക്ഷണം ആരംഭിച്ചിട്ടുള്ളതായി ഡിസിപി ആമോസ് മാമന്‍ പറഞ്ഞു. വിവിധ ഇനങ്ങളില്‍പെട്ട മയക്കുമരുന്നിന്റെ വിപണനവും ഉപയോഗവും നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

മെഡിക്കല്‍ കോളേജ് സബ്ബ് ഇന്‍സ്പെക്ടര്‍ റാംമോഹന്‍ റോയ്,സീനിയര്‍ സിപിഒ മനോജ്,സിപിഒമാരായ പ്രമോദ്,രാരിഷ് ഡന്‍സാഫ് എഎസ്‌ഐ മനോജ് എടയേടത്ത്,കെ അഖിലേഷ്,ജിനേഷ് ചൂലൂര്‍, സുനോജ് കാരയില്‍, അര്‍ജ്ജുന്‍ അജിത്ത്, എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ്‌ ചെയ്തത്. അതിമാരക മായക്കുമരുന്നായ എംഡി എംഎ സിന്തറ്റിക് ഡ്രഗുകളുടെ രാജാവ് എന്നാണ് അറിയപ്പെടുന്നത്. രണ്ടോ മൂന്നോ തവണ ഉപയോഗിച്ചു കഴിഞ്ഞാല്‍ പോലും അഡിക്‌ട് ആയി മാറുന്ന തരത്തിലുള്ള കൃത്രിമമായി ഉണ്ടാക്കുന്ന മയക്കുമരുന്നാണ് എംഡി എം എ. പാര്‍ട്ടി ഡ്രഗ് എന്ന പേരിലും ഇത് അറിയപ്പെടുന്നു.

ഒറ്റത്തവണ ഉപയോഗിച്ചാല്‍ 18 മണിക്കൂറോളം ഇതിന്റെ ലഹരി നിലനില്‍ക്കും എന്നാണ് പറയപ്പെടുന്നത്. പാര്‍ട്ടി ഡ്രഗ് ആയാണ് എംഡിഎംഎ യുവാക്കള്‍ ഉപയോഗിക്കുന്നത്. എംഡിഎംഎ ഉപയോഗിച്ചാല്‍ ക്ഷീണവും ഉറക്കവും അനുഭവപെടില്ല എന്നതുകൊണ്ടാണ് യുവാക്കള്‍ ഈ മയക്കുമരുന്ന് തേടിയെത്തുന്നതെന്ന് പൊലീസ് പറയുന്നു

Facebook Comments Box

By admin

Related Post