രാംനാഥ് കോവിന്ദിന് ഇന്ന് യാത്രയയപ്പ് ; പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും
കാലാവധി കഴിയുന്ന രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന് ഇന്ന് യാത്രയയപ്പ് നല്‍കും. വൈകിട്ട് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലാണ് പരിപാടി.
ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരും കേന്ദ്രമന്ത്രിമാരും എംപിമാരും ചടങ്ങില്‍ പങ്കെടുക്കും. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി തിങ്കളാഴ്ചയാണ് അവസാനിക്കുന്നത്.
ഇന്നലെ രാംനാഥ് കോവിന്ദിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അത്താഴ വിരുന്ന് നല്‍കി. ഡല്‍ഹിയിലെ ഹോട്ടല്‍ അശോകയില്‍ സംഘടിപ്പിച്ച വിരുന്നില്‍ കേന്ദ്ര മന്ത്രിസഭാംഗങ്ങളും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുത്തു. നിയുക്ത രാഷ്ട്രപതി ദ്രൗപതി മുര്‍മുവും യാത്രയയപ്പ് വിരുന്നില്‍ സന്നിഹിതയായി
Facebook Comments Box