Kerala News

യുവതിയെ കാട്ടാന ചവിട്ടി കൊന്നു: ആക്രമണം രാത്രി രണ്ടരയോടെ

Keralanewz.com

പാലക്കാട്: അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടു. കാവുണ്ടിക്കല്‍ പ്ലാമരത്ത് മല്ലീശ്വരിയെയാണ് കാട്ടാന ചവിട്ടി കൊന്നത്.

രാത്രി രണ്ടരയോടെയായിരുന്നു സംഭവം. വനത്തിനോട് ചേര്‍ന്നാണ് യുവതിയുടെ വീട് സ്ഥിതി ചെയ്യുന്നത്. ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് മല്ലീശ്വരിയെ ആന ആക്രമിച്ചത്.

കഴിഞ്ഞ ദിവസം ജനവാസ മേഖലയിലിറങ്ങിയ ആനയെ വനം പരിപാലകര്‍ കാട്ടിലേക്ക് തിരിച്ചയച്ചിരുന്നു. എന്നാല്‍ ആന ഉള്‍ക്കാട്ടിലേക്ക് മടങ്ങിയിരുന്നില്ല. ഇന്ന് പുലര്‍ച്ചെ വീണ്ടും ഇറങ്ങുകയായിരുന്നു. മല്ലീശ്വരിയുടെ മൃതദേഹം അഗളി ആശുപത്രിയിലേക്ക് മാറ്റി.സംസ്ഥാനത്ത് ഒരുമാസത്തിനിടെ മൂന്ന് പേരാണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പട്ടത്.

രണ്ടാഴ്ചയ്ക്ക് മുമ്ബ് കണ്ണൂര്‍ ആറളം ഫാമില്‍ കര്‍ഷകനായ ദാമു കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. മൂന്നാഴ്ച മുമ്ബ് പ്രഭാതസവാരിക്കിറങ്ങിയ പാലക്കാട് ധോണി സ്വദേശി ശിവരാമനെ ചവിട്ടിക്കൊന്നിരുന്നു

Facebook Comments Box