Kerala NewsEDUCATION

മാർ ആഗസ്തീ നോസ് കോളജിൽ സെമിനാർ നടത്തി.

Keralanewz.com

രാമപുരം: മാർ ആഗസ്തീനോസ് കോളേജ് ബയോടെക്നോളജി ഡിപ്പാർട്ടുമെന്റിന്റെ ആഭിമുഖ്യത്തിൽ ദേശീയ സെമിനാർ’ഇവോൾവിയോൺ’ നടത്തി. വിവിധ ശാസ്ത്ര മേഖലകളിൽ ബയോടെക്‌നോളജിയുടെ മുന്നേറ്റങ്ങൾ എന്ന വിഷയത്തിൽ നടത്തിയ സെമിനാർ .ആ൪ സി സി അസോസിയേറ്റ് പ്രൊഫസർ ഡോ. ഗുരുവായൂരപ്പൻ സി, ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ഡോ. ഉമ൪ അലി ആ൪ ജി സി ബി, ഡോ. ഗിരിലാൽ എ൦ സെയിന്റ്ഗിറ്റ്സ് കോളേജ് പത്താമുട്ട൦ എന്നിവർ ക്ലാസ്സുകൾ നയിച്ചു. വിവിധ കോളേജുകളിൽ നിന്നുമായി 100 വിദ്യാർത്ഥികൾ സെമിനാറിൽ പങ്കെടുത്തു. വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ് ഡിപ്പാർട്ടമെന്റ് മേധാവി ഡോ സജേഷ്‌കുമാർ എൻ കെ ,കോർഡിനേറ്റർ മനേഷ് മാത്യു എന്നിവ൪ പ്രസംഗിച്ചു

Facebook Comments Box