Tue. May 7th, 2024

കിലോയ്ക്ക് അറുപതിലും താഴെ, ചിക്കന്‍ വില പെട്ടെന്ന് കുത്തനെ കുറഞ്ഞതിന് കാരണം ഉത്തരേന്ത്യക്കാര്‍, മുട്ടവിലയും ഇടിഞ്ഞു

By admin Jul 28, 2022 #news
Keralanewz.com

അടുത്ത ദിവസങ്ങളില്‍ കോഴിയിറച്ചി വാങ്ങാനെത്തിയവര്‍ ചിക്കന് ഇതെന്ത് പറ്റി എന്ന് മനസിലെങ്കിലും ചോദിച്ചു കാണും.

ചുറ്റിലുമുള്ള സര്‍വത്ര വസ്തുക്കള്‍ക്കും വിലകയറുമ്ബോള്‍ ചിക്കന്‍ വില അപ്രതീക്ഷിതമായി ഇടിയുകയായിരുന്നു. എന്നാല്‍ വില കുറഞ്ഞതിന്റെ പിന്നിലുള്ള കാരണം കൃത്യമായി പറയാന്‍ കച്ചവടക്കാര്‍ക്ക് കഴിയുന്നതുമില്ല. പ്രാദേശിക ഉത്പാദകരെ പൂട്ടിക്കാനുള്ള തമിഴ്നാട് കോഴി കുത്തക ലോബിയുടെ കള്ളക്കളിയാണ് പിന്നിലെന്ന് കണ്ടെത്തലാണ് വിലക്കുറവിന് പിന്നിലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കോഴിവിലയില്‍ വമ്ബന്‍ ഇടിവ് സംഭവിച്ചത് രാജ്യ വ്യാപകമാണെന്ന് വിവരങ്ങളാണ് പുറത്ത് വരുന്നത്.

രണ്ടാഴ്ചയ്ക്കിടെ വിവിധ സംസ്ഥാനങ്ങളില്‍ കോഴിവില അമ്ബത് ശതമാനം വരെ താഴ്ന്നു. മഹാരാഷ്ട്രയിലും ഛത്തീസ്ഗഢിലുമാണ് ഏറ്റവും വിലകുറഞ്ഞത്. നൂറ്റിയിരുപതില്‍ നിന്നും അറുപതിലേക്കാണ് ഇവിടെ ചിക്കന്‍ വില എത്തിയത്. അതേസമയം ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇത് അമ്ബതിലും താഴെയാണ്. ഉത്തരേന്ത്യയില്‍ ശ്രാവണ മാസം എത്തിയതോടെയാണ് ചിക്കന്‍ വില കുറയാന്‍ ആരംഭിച്ചത്. മാംസാഹാരം ഉപേക്ഷിക്കുന്നതിനാലാണ് ഡിമാന്റ് കുറഞ്ഞത്. അതേസമയം കനത്ത മഴയില്‍ കോഴിക്കച്ചവടക്കാര്‍ വില്‍പ്പനയ്ക്ക് തിരക്ക് കൂട്ടിയതും വിലയിടിവിന് കാരണമായി. കോഴിയിറച്ചിക്കൊപ്പം കോഴിമുട്ടയുടെ വിലയിലും ഇടിവുണ്ട്. 35 ശതമാനത്തോളമാണ് മുട്ടയ്ക്ക് വില കുറഞ്ഞത്. എന്നാല്‍ കോഴിത്തീറ്റയുടെ വില ഉയര്‍ന്നു തന്നെ നില്‍ക്കുന്നതിനാല്‍ കോഴി വളര്‍ത്തുന്ന ഫാം ഉടമകളുടെ നെഞ്ചിടിപ്പ് ഈ ദിവസങ്ങളില്‍ കൂടുകയാണ്

Facebook Comments Box

By admin

Related Post