Fri. May 3rd, 2024

സി. എഫ് തോമസ് പൊതു പ്രവർത്തന രംഗത്തെ അനുകരണീയ മാതൃക; ജോസ് കെ മാണി

By admin Sep 27, 2021 #news
Keralanewz.com

ചങ്ങനാശ്ശേരി: മധ്യതിരുവിതാംകൂറിൽ കേരള കോൺഗ്രസ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിൽ നിർണ്ണായകമായ പങ്കുവഹിച്ച നേതാവാണ് സി എഫ് തോമസെന്ന്  കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി പറഞ്ഞു. 
ജനകീയനായ ജനപ്രതിനിധിയും മികച്ച ഭരണാധികാരിയുമായിരുന്നു അദ്ദേഹമെന്നും ജോസ് കെ. മാണി അനുസ്മരിച്ചു


സി എഫ് തോമസിൻ്റെ   ഒന്നാം ചരമവാർഷിക ദിനമായ ഇന്ന് ചങ്ങനാശ്ശേരി മെത്രാപ്പൊലീത്തൻ പളളിയിലെ അദ്ദേഹത്തിൻ്റെ   കബറിടത്തിൽ കേരള കോൺഗ്രസ് (എം) നേതാക്കൾക്കൊപ്പം എത്തി ജോസ് കെ മാണി സ്മരണാഞ്ജലി അർപ്പിച്ചു.


 തോമസ് ചാഴികാടൻ എം പി,  ഗവൺമെൻറ് ചീഫ് ഡോ. എൻ. ജയരാജ്, ജോബ് മൈക്കിൾ എംഎൽഎ, നിയോജകമണ്ഡലം പ്രസിഡൻറ് ലാലിച്ചൻ കുന്നിപ്പറമ്പിൽ,  മണ്ഡലം പ്രസിഡണ്ട് തോമസ് വർഗീസ് കൊച്ചേത്ര, ജോൺ കൊച്ചുകളം, ജോയിച്ചൻ പീലിയാ നിക്കൽ, ജോമോൻ തോട്ടശ്ശേരി, ബാബു കുരിശുംമൂട്ടിൽ  എന്നിവർക്കൊപ്പം എത്തിയാണ് ഓർമ ദിനത്തിൽ കബറിടത്തിൽ പ്രാർഥിച്ചത്

Facebook Comments Box

By admin

Related Post