Sat. May 4th, 2024

സെമികേഡർ പാർട്ടി കേരളാ കോൺഗ്രസ് (എം) പ്രവർത്തനം ശക്തമാക്കി

By admin Sep 27, 2021 #news
Keralanewz.com

കേരളാ കോൺഗ്രസ് (എം)  സെമികേഡർ പാർട്ടി ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ 9 നിയോജകമണ്ഡലങ്ങളിലായി പാർട്ടി ചെയർമാൻ ജോസ് കെ മാണിയുടെയും ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടത്തിന്റെയും പാർട്ടി നിയോജകമണ്ഡലം പ്രസിഡന്റുമാരുടെയും നേതൃത്യത്തിൽ 18 ദിവസങ്ങൾ നീണ്ടുനിന്ന നിയോജകമണ്ഡലം ശില്പശാലകൾ പൂർത്തീകരിച്ചു.തോമസ് ചാഴികാടൻ MP,ചീഫ് വിപ്പ് പ്രൊഫ. N ജയരാജ്,ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്,MLA മാരായ ജോബ് മൈക്കിൾ,സെബാസ്റ്റ്യൻ കുളത്തുങ്കൽ പാർട്ടിയുടെയും പോഷകസംഘടനകളുടെയും സംസ്ഥാന ജില്ലാ നേതാക്കന്മാറും ചർച്ചകൾക്ക് നേതൃത്വം നൽകി

തുടർന്ന് പാർട്ടി ചെയർമാൻ ജോസ് കെ മാണിയുടെ നിർദേശപ്രകാരം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടത്തിന്റെ നേതൃത്യത്തിൽ മണ്ഡലതല  ശില്പശാലകൾക്ക് തുടക്കം കുറിക്കുകയും,തുടർപ്രവർത്തനങ്ങൾക്ക് ഒക്ടോബർ 1 ന് ചേരുന്ന ജില്ലാ സ്റ്റിയറിംഗ് കമ്മറ്റി അന്തിമരൂപം നൽകുമെന്നും ജില്ലാ സെക്രട്ടറി ജോസഫ് ചാമക്കാല,സ്റ്റേറ്റ് മീഡിയ കോർഡിനേറ്റർ വിജി എം തോമസ്,സോഷ്യൽമീഡിയ കോർഡിനേറ്റർ പ്രദീപ് വലിയപറമ്പിൽ എന്നിവർ അറിയിച്ചു

Facebook Comments Box

By admin

Related Post