Kerala News

വിവാഹ വാഗ്ദാനം നല്‍കി; 17കാരിയെ വീട്ടിലെത്തിച്ച്‌ പീഡിപ്പിച്ചു; യുവാവ് പിടിയില്‍

Keralanewz.com

തൃശൂര്‍: പ്രണയം നടിച്ച്‌ 17കാരിയെ വീട്ടിലെത്തിച്ച്‌ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍.

കിഴുപ്പുള്ളിക്കര സ്വദേശി പ്രിനേഷ് (31) ആണ് പിടിയിലായത്. ഇരിങ്ങാലക്കുട ഡിവൈഎസ്‌പി ബാബു കെ തോമസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഫെബ്രുവരി മാസത്തില്‍ പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ തന്റെ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതി. പരാതിക്ക് പിന്നാലെ പോക്‌സോ നിയമപ്രകാരം കേസെടുത്ത് പൊലീസ് അന്വേഷണം നടത്തുകയായിരുന്നു.

പെണ്‍കുട്ടിയോട് ഇയാള്‍ വിവാഹ വാഗ്ദാനം നടത്തിയിരുന്നതായും പറയപ്പെടുന്നുണ്ട്. ഇയാളുടെ മൊബൈല്‍ ഫോണ്‍ രേഖകള്‍ പൊലീസ് പരിശോധിച്ച്‌ വരികയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

Facebook Comments Box