പ്രളയബാധിത പ്രദേശത്തെ റോഡുകൾ ഗതാഗത യോഗ്യമാക്കണം ; പാസഞ്ചേഴ്സ് അസോസിയേഷൻ
പാലാ.. മീനച്ചിൽ താലൂക്കിലെ വിവിധ മേഖലകളിൽ കനത്ത മഴയിലും മണ്ണൊലിപ്പിലും തകർന്ന എല്ലാ റോഡുകളും ഗതാഗത യോഗ്യമാക്കുന്നതിന് വിവിധ വകുപ്പുകളുടെ സത്വര ഇടപെടൽ അടിയന്തിരമായ ഉണ്ടാവണമെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ നിർവ്വാഹക സമിതി ആവശ്യപ്പെട്ടു.മൂന്നിലവ് പഞ്ചായത്തിലെ ഭൂരിപക്ഷം റോഡുകളും പാടെ തകർന്നിരിക്കുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
മണ്ണ് ഇടിഞ്ഞും കല്ലുകൾ നിരന്നും വളരെ അപകടകരമായ നിലയിലുള്ള റോഡുകളിൽ ഗതാഗത സുരക്ഷിതത്വം ഉറപ്പു വരുത്തുവാൻ നടപടി സ്വീകരിക്കേണ്ടതുണ്ട് എന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺ മാന്തോട്ടം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് അധികൃതർക്ക് നിവേദനം നൽകി
Facebook Comments Box