Kerala News

ബര്‍ലിന്‍ ജ്വലിക്കുന്ന ചരിത്രമായി : ചെങ്കൊടി പുതച്ച്‌ മടക്കയാത്ര

Keralanewz.com

കണ്ണൂര്‍: മഴയൊഴിഞ്ഞ പകലില്‍ ഇന്ത്യന്‍കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കും തളര്‍ച്ചയ്ക്കും നിരവധി ചരിത്രസംഭവങ്ങള്‍ക്കും തീപാറുന്ന സമരങ്ങള്‍ക്കും ദൃക്‌സാക്ഷിയായ ചരിത്രത്തിന്റെ സൂക്ഷിപ്പുകാരന്‍ ബര്‍ലിന്‍ കുഞ്ഞനന്തന്‍നായര്‍ക്ക് മുഷ്ടിചുരുട്ടിയുള്ള ചുവപ്പന്‍ അഭിവാദ്യങ്ങളോടെ നാടിന്റെ യാത്രാമൊഴി.

അമേരിക്കന്‍ ചാരസംഘടനയായ സി. ഐ. എയുടെഅണിയറ രഹസ്യങ്ങളും കാണാച്ചരടുകളും കണ്ടെത്തിയ ബ്‌ളിറ്റ്‌സിന്റെ ജര്‍മന്‍ റിപ്പോര്‍ട്ടറും റിപ്പോര്‍ട്ടറും കമ്യൂണിസ്റ്റ് സഹയാത്രികനും കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധന കാലത്ത് ഇന്ത്യയില്‍ പാര്‍ട്ടി രഹസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരില്‍ പ്രമുഖനുമായ ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ക്ക് നാറാത്ത് ശ്രീദേവിപുരം വീട്ടുവളപ്പിലാണ് നാടും നാട്ടുകാരും

ചുവപ്പന്‍ അഭിവാദ്യങ്ങളോടെ അന്ത്യയാത്ര നല്‍കിയത്. ഇന്ന്് വൈകുന്നേരം മൂന്ന് മണിക്കാണ് അനന്തരവന്‍ ഡോ. ഗംഗാധരന്‍ ചിതക്ക് തിരികൊളുത്തിയത്. ബെര്‍ലിന്റെ മകളായ ഉഷയും മരുമകനും ജര്‍മ്മനിയിലെ വാസ്തു ശില്‍പ്പിയായ വെര്‍ണറും മക്കളും ഈ മാസം പത്തൊന്‍പതോടെ വീട്ടിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനു ശേഷം മരണാനന്തര കര്‍മ്മങ്ങള്‍ നടക്കും.

തന്റെ ചിതാഭസ്മം ക്യൂബയിലൊഴുക്കണമെന്നാണ് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ അന്ത്യാഭിലാഷം ഇതു തന്റെ സഹചാരിയായ തമ്ബാനെന്നയാളെ അറിയിച്ചിട്ടുണ്ട്.മകള്‍ വന്നതിനു ശേഷം ഈക്കാര്യം തീരുമാനിക്കുമെന്നും പിതാവിന്റെ അന്ത്യാഭിലാഷം മകളെഅറിയിച്ചിട്ടുണ്ടെന്നും തമ്ബാന്‍ അറിയിച്ചു. കണ്ണൂരിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തുടക്കം അഭിനവ് ഭാരത് ബാലസംഘം സംസ്ഥാനസെക്രട്ടറിയായിരുന്ന ബര്‍ലിന്‍കുഞ്ഞനന്തന്‍നായര്‍ ഇ.കെ നായനാരടൊപ്പമാണ് തന്റെ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനമാരംഭിക്കുന്നത്

പിന്നീട് അദ്ദേഹം ബ്‌ളിറ്റിസിന്റെ ലേഖകനായി ജര്‍മനിയിലും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മാധ്യമവിഭാഗത്തിന്റെ ചുമതലവഹിച്ചു കൊണ്ടു ഡല്‍ഹിയിലും പ്രവര്‍ത്തിച്ചു. ആദ്യകാലകമ്യൂണിസ്റ്റ്പാര്‍ട്ടിനേതാക്കളുമായി അടുത്ത ബന്ധംപുലര്‍ത്തിയിരുന്ന ബര്‍ലിന്‍ പാര്‍ട്ടി അഖിലേന്ത്യാസെക്രട്ടറിയായിരുന്ന കാലത്ത് ഇ. എം. എസിന്റെ പ്രസ് സെക്രട്ടറിയായിരുന്നു. നാറാത്ത് പ്രാഥമികാരോഗ്യകേന്ദ്രം അങ്കണത്തില്‍ ബര്‍ലിന്റെ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍സാധാരണക്കാര്‍ ഉള്‍പ്പടെ നൂറുകണക്കിനാളുകള്‍ പ്രീയസഖാവിന് അന്ത്യാഭിവാദ്യമര്‍പ്പിച്ചു.

പാര്‍ട്ടിയില്‍ നിന്നും അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് പുറത്തുപോകേണ്ടി വന്ന ബര്‍ലിന്‍ മരിക്കുമ്ബോള്‍ സി.പി. എം നാറാത്ത് ബ്രാഞ്ച് അംഗമായിരുന്നു. ബര്‍ലിനെ അറിയുകയും അദ്ദേഹത്തോട് അടുപ്പം പുലര്‍ത്തുകയും ചെയ്ത സാധാരണമനുഷ്യരായിരുന്നുഅദ്ദേഹത്തെ ഒരു നോക്കുകാണാനെത്തിയവരില്‍ ഭൂരിഭാഗവും.സി.പി. എം വിഭാഗീതയില്‍ ഒരുപക്ഷത്തിന് വേണ്ടി പോരാടിയെന്ന കുറ്റം ചുമത്തി ബര്‍ലിനെതിരെ പാര്‍ട്ടി പുറത്താക്കാല്‍ നടപടിയെടുത്തപ്പോള്‍ അദ്ദേഹം തന്നെ സ്‌നേഹിക്കുന്ന നാറാത്തെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നു കൂടിയാണ് ഒറ്റപ്പെട്ടു പോയത്.

നീണ്ട പതിനഞ്ചുവര്‍ഷത്തിന് ശേഷം പാര്‍ട്ടി അംഗത്വത്തിലേക്ക് തിരിച്ചു വന്ന ബര്‍ലിന്‍ അപ്പോഴെക്കും വാര്‍ധക്യസഹജമായ അസുഖങ്ങള്‍ക്ക് കീഴ്‌പ്പെട്ടു തുടങ്ങിയിരുന്നു. കണ്ണൂരില്‍ നടന്ന ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുക, മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തുകയെന്ന രണ്ടു ആഗ്രഹങ്ങളായിരുന്നു ബര്‍ലിന് ബാക്കിയുണ്ടായിരുന്നത്. അതു രണ്ടും പൂര്‍ത്തീകരിക്കാതെയായിരുന്നു മഹാമേരുവായ കമ്യുണിസ്റ്റ് സൈദ്ധാന്തികന്റെ മടക്കയാത്ര

Facebook Comments Box