Kerala News

ഇരുതലമൂരിയെ വീട്ടില്‍ വളര്‍ത്തിയ ആള്‍ പിടിയില്‍

Keralanewz.com

പാലോട്: വീടിന് സമീപമുള്ള കമ്ബോസ്റ്റ് ടാങ്കില്‍ വളര്‍ത്തിയ ഇരുതലമൂരിയുമായി തെന്നൂര്‍ കൊച്ചു കരിക്കകം ഹിദായത്ത് ഹൗസില്‍ ഷഫീര്‍ ഖാനെ (33) പാലോട് റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തില്‍ പിടികൂടി.

ഫോറസ്റ്റ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.

ഇരുതലമൂരിയെ വളര്‍ത്തി വലുതാക്കി തമിഴ്നാട്ടില്‍ വില്‍ക്കാനായിരുന്നു ഇയാളുടെ പദ്ധതി. ആന്ധ്രയില്‍ നിന്ന് കടയ്ക്കല്‍ സ്വദേശിക്കാണ് ഇരുതലമൂലിയെ ആദ്യം കിട്ടിയത്. ഇയാളില്‍ നിന്ന് 10000 രൂപയ്ക്ക് ഷഫീര്‍ ഖാനും സുഹൃത്തുക്കളായ കൊച്ചു കരിക്കകം ടി.പി ഹൗസില്‍ ഷാംജീര്‍, തെന്നൂര്‍ സൂര്യകാന്തി തടത്തരികത്ത് വീട്ടില്‍ ഷാന്‍, തെന്നൂര്‍ അന്‍സിയാ മന്‍സിലില്‍ അന്‍സില്‍ എന്നിവര്‍ ചേര്‍ന്ന് വാങ്ങി. ഷഫീര്‍ഖാന്റെ വീട്ടില്‍ കൂടുണ്ടാക്കി പാമ്ബിനെ വളര്‍ത്തി വലുതാക്കി വില്പന നടത്താനായിരുന്നു ഇവരുടെ ശ്രമം. പാലോട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എസ്.രമ്യയുടെ നേതൃത്വത്തില്‍ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഷിജു.എസ്.വി.നായര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ വിജു, അജയകുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ജി.ടി.ധന്യ, രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടക്കുന്നത്. ഷഫീര്‍ഖാനെ നെടുമങ്ങാട് വനം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

Facebook Comments Box