അടിയും കലിപ്പ് ലുക്കും ഇല്ല : ആന്‍റണി വര്‍ഗീസ് ചിത്രം ഓ മേരി ലൈല പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
ആന്‍റണി വര്‍ഗീസിനെ നായകനാക്കി സഹപാഠിയായ അഭിഷേക് കെ.എസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഓ മേരി ലൈല’യുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു .ഇത്തവണ കലിപ്പ് ലുക്ക് ഇല്ലാതെ ആണ് ആന്റണി എത്തിയിരിക്കുന്നത്.
തന്‍റെ സ്ഥിരം ശൈലിയില്‍ നിന്ന് മാറിയുള്ള ചിത്രമാണിത്. വെയില്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സോന ഓലിക്കലാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.
ക്യാമ്ബസ് പശ്ചാത്തലത്തില്‍ കഥ പറയുന്ന ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത് ഡോ. പോള്‍സ് എന്‍റര്‍ടെയ്ന്‍മെന്‍റ്‌സിന്റെ ബാറനില്‍ ഡോ. പോള്‍ വര്‍ഗ്ഗീസാണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നവാഗതനായ അനുരാജ് ഒ.ബിയുടേതാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം ബബ്ലു അജു നിര്‍വ്വഹിക്കുന്നു
Facebook Comments Box