Kerala News

രാജ്യത്തിന് അഭിമാനം, ലോക കൈയക്ഷര മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി ആന്‍ മരിയ

Keralanewz.com

അക്ഷരാര്‍ത്ഥത്തില്‍ കാഴ്ചക്കാരെ ഞെട്ടിക്കും ഈ പെണ്‍കുട്ടി. വടിവൊത്ത അക്ഷരത്തിലൂടെ ലോകതാരമായി മാറിയിരിക്കയാണ് ആന്‍ മരിയ.

ചെറിയ പ്രായത്തില്‍ തന്നെ തന്‍്റെ വേറിട്ട കഴിവിലൂടെ ഏവരുടെയും കയ്യടി നേടിയതാണ് ഈ മിടുക്കി. ആന്‍മരിയയുടെ കയ്യെഴുത്തിനു മുന്നില്‍ കമ്ബ്യൂട്ടര്‍ ലിപികള്‍ പോലും തോല്‍ക്കും.

കണ്ണൂര്‍ കുടിയാന്‍ മലയിലെ ബിജു- സ്വപ്ന ദമ്ബതികളുടെ മകളായ ആന്‍ മരിയ നേടിയെടുത്തത് ലോക ഹാന്‍ഡ് റൈറ്റിങ്ങ് മത്സരത്തില്‍ ഒന്നാം സ്ഥാനമാണ്. കൗമാരകാര്‍ക്കായി ന്യൂയോര്‍ക്കിലെ ഹാന്‍ഡ് റൈറ്റിങ് ഓഫ് ഹ്യൂമനിറ്റി നടത്തിയതാണ് ഈ മത്സരം. പല രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു മത്സരാര്‍ത്ഥികള്‍. അവരെ പിന്തള്ളി
ആന്‍ മരിയ ഇന്ത്യയ്ക്കും കേരളത്തിനും അഭിമാന താരമായി മാറി. ചേമ്ബേരി നിര്‍മ്മല്‍ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ ആന്‍ മരിയയുടെ കയ്യക്ഷരം ഏവരെയും അമ്ബരിപ്പിക്കുന്നതാണ്. ചെറുപ്പം മുതലേ കാലിഗ്രാഫിയില്‍ പരിശീലനം നേടിയ
ആന്‍ മരിയ പിന്നീട് തീവ്രമായി പരിശീലിച്ച്‌ നേടിയതാണ് ഈ കഴിവ്.

അച്ചടിക്കാന്‍ ഉപയോഗിക്കുന്ന സ്റ്റെലിഷ് ഫോണ്ടുകളേക്കാള്‍ ഭംഗിയാണ്
ആന്‍ മരിയയുടെ കയ്യെഴുത്തിന്. ഈ അസാധാരണ കഴിവിലൂടെ പല അവാര്‍ഡുകകളും ഇതിനോടകം ഈ കുട്ടിയെ തേടി എത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ വഴിയും ആന്‍ മരിയയ്ക്ക് അഭിനന്ദന പ്രവാഹമാണ് ലഭിച്ചത്.

ചെറിയ ക്ലാസുകളില്‍ കയ്യക്ഷരം നന്നാകാനായി രണ്ട് വരകളും നാലു വരകളുമൊക്കെയുള്ള ബുക്കുകളില്‍ എഴുതിയത് പലര്‍ക്കും ഓര്‍മ്മ ഉണ്ടാവും. കയ്യക്ഷരം കണ്ടാല്‍ ഒരാളുടെ സ്വഭാവം മനസിലാക്കാം എന്നാണ് പറയുന്നത്. സ്വന്തം കഴിവുകള്‍ കണ്ടെത്തി അത് പരിപോഷിപ്പിച്ച്‌ എടുക്കുമ്ബോഴാണ് ഒരു വ്യക്തി എന്ന നിലയില്‍ ഒരാള്‍ പൂര്‍ണ്ണനാകുന്നത്. ആരാലും മോഷ്ടിക്കപ്പെടാത്തതും ഇല്ലാതാക്കാന്‍ പറ്റാത്തതുമാണ് കഴിവുകള്‍. അത് കണ്ടെത്തി അതിനായി പരിശ്രമിച്ചാല്‍ വലിയ അംഗീകാരങ്ങള്‍ നമ്മളെയും തേടിവരും

Facebook Comments Box