Kerala News

കെ എം മാണി കാരുണ്യ കർമ്മ സേന ഇടുക്കി ജില്ല

Keralanewz.com

ജോസ് കെ മാണി എം പി യുടെ നിർദ്ദേശപ്രകാരം ,
രൂക്ഷമായ പ്രകൃതിക്ഷോഭം  നിമിത്തം   ദുരിതമനുഭവിക്കുന്നവർക്ക്   കൈതാങ്ങാവുവാൻ
കേരള യൂത്ത്ഫ്രണ്ട് എം ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ
ബഹു കേരള ജലസേചന വകുപ്പ് മന്ത്രി ശ്രീ.റോഷി അഗസ്റ്റിൻ,ബഹു
പാർട്ടി ജില്ലാ പ്രസിഡന്റ് ശ്രീ ജോസ് പാലത്തിനാൽ എന്നിവർ രക്ഷാധികാരിമാരായി  കെ എം മാണി  കാരുണ്യ കർമ സേന രൂപികരിച്ചു …
കാരുണ്യ കർമ്മസേനയിൽ  പങ്കാളികളാകുവാൻ സന്നദ്ധരായ പ്രവർത്തകരെ  യൂത്ത് ഫ്രണ്ട് മണ്ഡലം പ്രസിഡന്റുമാർ വഴി നിയോജകമണ്ഡലം പ്രസിഡൻ്റുമാർ അംഗങ്ങളാക്കി ……
100 അംഗങ്ങളുടെ കരുണ്യ കർമ്മസേനക്ക് രൂപം നൽകുവാൻ തീരുമാനിച്ചിടത്ത്  145 അംഗങ്ങൾ ഇന്ന് സജീവമായി പ്രവർത്തിക്കുന്നു….

ആഗസ്റ്റ് പതിനഞ്ച് (15/08/2022 ) സ്വാതന്ത്ര്യ ദിനത്തിൽ കേരളാ യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് ബഹു അഡ്വ  റോണി മാത്യുവിന്റെ അദ്ധ്യക്ഷതയിൽ കോട്ടയത്ത് വിളിച്ചു ചേർത്ത  യൂത്ത് ഫ്രണ്ട് എം സംസ്ഥാന കമ്മറ്റിയിൽ , കാരുണ്യ കർമ്മസേനയുടെ പ്രിന്റെഡ്  T-Shirt പാർട്ടി ചെയർമാൻ ജോസ് കെ മാണി, യുത്ത് ഫ്രണ്ട് എം ഇടുക്കി ജില്ലാ പ്രസിഡന്റ്  ജോമോൻ പൊടിപാറ, വിപിൻ സി അഗസ്റ്റിൻ, റെയ്ഗൺ മാത്യു , സാജൻ കൊച്ചു പറമ്പിൽ , ഡെൻസിൽ വെട്ടി ക്കുഴിച്ചാലിൽ , ജോമി കുന്നപ്പിള്ളി, ആൽബിൻ വറപോളയ്ക്കൽ, സണ്ണി സ്റ്റോറിൽ ,ജെഫിൻ കൊടുവേലിൽ , അനീഷ് മങ്ങാരത്ത് എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു…..
ജില്ലയുടെ വിവിധ മേഘകളിൽ കെ എം മാണി  കാരുണ്യ കർമ്മസേന പ്രവർത്തനങ്ങളെ
ജോമോൻ പൊടിപാറ, വിപിൻ സി അഗസ്റ്റിൻ, റെയ്ഗൺ മാത്യു , ബ്രീസ് ജോയി മുല്ലൂർ, റോയിസൺ കുഴിഞ്ഞാലി, ജോമറ്റ് ഇളംതുരുത്തിൽ, അനീഷ് മങ്ങാരത്ത് , അനിൽ കോലോത്ത്, സാജൻ കൊച്ചുപറമ്പിൽ , ഡെൻസിൽ വെട്ടിക്കുഴിച്ചാലിൽ,
ജോമി കുന്നപ്പിള്ളി, അൽബിൻ വറപോളയ്ക്കൽ, ആനന്ദ് വടശ്ശേരിൽ, ഡിജോ വട്ടോത്ത്, മാത്യൂസ് കുളത്തിനാൽ  എന്നിവരുടെ നേതൃത്വത്തിൽ ഏകോപിപ്പിച്ച് പ്രവർത്തനം മുന്നോട്ടു പോകുന്നു

Facebook Comments Box