Kerala News

മകനെ മര്‍ദിക്കുന്നത് തടയാനെത്തിയ അച്ഛന്‍ മര്‍ദനമേറ്റ് മരിച്ചു

Keralanewz.com

കരുമാല്ലൂര്‍: മകനെ മര്‍ദിക്കുന്നതുകണ്ട് പിടിച്ചുമാറ്റാനായി ഓടിയെത്തിയ അച്ഛന്‍ മര്‍ദനമേറ്റ് മരിച്ചു. ആലങ്ങാട് നീറിക്കോട് ആറയില്‍ കൈപ്പെട്ടി റോഡില്‍ താമസിക്കുന്ന കൊല്ലംപറമ്പില്‍ വീട്ടില്‍ വിമലാ (54) ണ് മരിച്ചത്


ശനിയാഴ്ച രാത്രി എട്ടിനായിരുന്നു സംഭവം. നീറിക്കോട് സ്വദേശികളായ രണ്ടുപേരും വിമലിന്റെ മകനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇത് കൈയേറ്റത്തില്‍ കലാശിച്ചതോടെ പിടിച്ചുമാറ്റാനായി വീട്ടില്‍നിന്ന് ഓടിയെത്തിയതാണ് വിമല്‍.
ഇതിനിടെ തര്‍ക്കമുണ്ടാക്കിയ യുവാക്കള്‍ വിമലിനെയും മര്‍ദിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. മര്‍ദനത്തിനിടെ നിലത്തുവീണ് വിമലിന് പരിക്കേറ്റു. ഉടന്‍തന്നെ ബന്ധുക്കള്‍ചേര്‍ന്ന് പറവൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ഇതിനിടെ മര്‍ദിച്ചതായി പറയുന്ന യുവാക്കള്‍ മുങ്ങി. ആലങ്ങാട് പോലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങിയെങ്കിലും അവരെ കണ്ടെത്താനായില്ല. വിമലിന്റെ ഭാര്യ: അമ്പിളി. മക്കള്‍: രോഹിത്, അശ്വിന്‍

Facebook Comments Box