Fri. Mar 29th, 2024

പനി, ജലദോഷം തുടങ്ങിയ രോഗലക്ഷണമുള്ളവരെല്ലാം രണ്ടു ദിവസത്തിനുള്ളിൽ കൊവിഡ് പരിശോധന നടത്തണം; ആരോഗ്യവകുപ്പ്

By admin Jul 15, 2021 #covid19
Keralanewz.com

തിരുവനന്തപുരം: പനി, ജലദോഷം തുടങ്ങിയ രോഗലക്ഷണമുള്ളവരും രോഗ സാദ്ധ്യതയുള്ളവരും കൊവിഡ്പോസിറ്റീവ് ആയവരുമായി സമ്ബര്‍ക്കത്തിലുള്ള എല്ലാവരും നിർബന്ധമയി പരിശോധന നടത്തണമെന്ന്ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രണ്ട് ദിവസങ്ങളിലായി 3.75 ലക്ഷം പരിശോധനകളാണ് നടത്തുന്നത്. നിലവിലെ പരിശോധനാ കേന്ദ്രങ്ങളില്‍ നിന്നും മൊബൈല്‍ ലാബുകളില്‍ നിന്നും പരിശോധനനടത്താവുന്നതാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ പരിശോധനകള്‍ക്ക് വേണ്ട സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്.

സംശയങ്ങള്‍ക്ക് തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരേയോ ദിശ 104, 1056 എന്നീ നമ്ബരുകളിലോബന്ധപ്പെടാവുന്നതാണെന്നും മന്ത്രി അറിയിച്ചു. കൊവിഡ് പോസിറ്റീവായവരെ എത്രയും വേഗം കണ്ടെത്തി രോഗവ്യാപനം കുറയ്ക്കുന്നതിനും കൊവിഡിന് മുൻപുള്ള സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിനും വേണ്ടിയാണ്ഊര്‍ജിത പരിശോധനാ യജ്ഞം സംഘടിപ്പിക്കുന്നത്.

ആന്‍റിജന്‍, ആര്‍ ടി പി സി ആര്‍ പരിശോധനകളാണ് നടത്തുന്നത്. ശ്വാസകോശ സംബന്ധമായതും ഗുരുതരരോഗമുള്ളവരുമായ എല്ലാവരും പരിശോധന നടത്തി കൊവിഡ് ബാധിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഇത്തരക്കാര്‍ക്ക് കൊവിഡ് ബാധിച്ചാല്‍ പെട്ടെന്ന് ഗുരുതരമാകുന്നതിനാല്‍ ശ്രദ്ധിക്കേണ്ടതാണെന്നുംആരോഗ്യമന്ത്രി വ്യക്തമാക്കി.

Facebook Comments Box

By admin

Related Post