Mon. May 20th, 2024

മദ്യപാനം ചോദ്യംചെയ്ത പോലീസുകാരന്റെ മുഖത്ത് മാറിമാറിത്തല്ലി, തടയാന്‍ ചെന്ന എസ്.ഐക്കും മര്‍ദ്ദനം; യുവാക്കള്‍ അറസ്റ്റില്‍

By admin Aug 23, 2022 #news
Keralanewz.com

പത്തനംതിട്ട: പൊതുസ്ഥലത്ത് മദ്യപിച്ചത് ചോദ്യംചെയ്ത പോലീസുദ്യോഗസ്ഥരെ മര്‍ദിച്ച യുവാക്കള്‍ അറസറ്റില്‍.

കൊല്ലമുള ചാത്തന്‍ തറ തെക്കനേടത്ത് വീട്ടില്‍ ജോസഫിന്റെ മകന്‍ ജെയ്‌മോന്‍ (25), ചാത്തന്‍തറ തടത്തില്‍ വീട്ടില്‍ റെജി ജോസിന്റെ മകന്‍ ലിന്റോ മോന്‍ (21) എന്നിവരാണ് അറസ്റ്റിലായത്.

വെച്ചൂച്ചിറ പോലീസ് സ്‌റ്റേഷനിലെ എസ്.ഐ: ജി. സണ്ണിക്കുട്ടി, സി.പി.ഒ. സുനില്‍ കുമാര്‍ എന്നിവരെയാണ് ഇന്നലെ യുവാക്കള്‍ ഇരുവരും ചേര്‍ന്ന് മര്‍ദ്ദിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞു 2.30ന് പതിനഞ്ചില്‍പടി എന്ന പ്രദേശത്ത് പരസ്യമായി മദ്യപിച്ചുകൊണ്ടിരുന്ന പ്രതികളെ എസ്.ഐ സണ്ണിക്കുട്ടിയുടെ നേതൃത്വത്തിലുള്ള പട്രോളിങ് സംഘം പിടികൂടി.

തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് പോലീസ് വാഹനത്തില്‍ കയറ്റിയപ്പോഴാണ് യുവാക്കള്‍ അക്രമാസക്തരായത്. സി.പി.ഒ. സുനില്‍കുമാറിന്റെ മുഖത്ത് പ്രതികള്‍ മാറിമാറി തല്ലുകയും തെറിവിളിക്കുകയും ചെയ്തു. ഇതുകണ്ട് തടയാനെത്തിയപ്പോഴാണ് എസ്.ഐക്ക് മര്‍ദ്ദനമേറ്റത്. എസ്.ഐക്കു നേരേ തിരിഞ്ഞ പ്രതികള്‍ മുഖത്തും നെഞ്ചത്തും െകെകള്‍കൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു.

എസ്.ഐയുടെ ചുണ്ടുകള്‍ പൊട്ടുകയും കവിളില്‍ മുറിവേല്‍ക്കുകയും ചെയ്തു. പരുക്കേറ്റ ഇരുവരും തുടര്‍ന്ന് ചികിത്സതേടി. പിന്നീട് കൂടുതല്‍ പോലീസുകാര്‍ എത്തിയാണ് സാഹസികമായി ഇരുവരെയും കീഴ്‌പ്പെടുത്തിയത്. പൊതുസ്ഥലത്ത് മദ്യപിച്ചതിനും പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും മര്‍ദ്ദിച്ചതിനും യുവാക്കള്‍ക്കെതിരേ കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു

Facebook Comments Box

By admin

Related Post