Kerala News

വഴക്കുണ്ടാക്കുന്നത് കണ്ട് വീട്ടില്‍പ്പോകാന്‍ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചയാളെ എയര്‍ഗണ്ണുപയോഗിച്ച്‌ വെടിവച്ച യുവാക്കള്‍ അറസ്റ്റില്‍

Keralanewz.com

ചങ്ങനാശേരി: എയര്‍ഗണ്‍ ഉപയോഗിച്ച്‌ അയല്‍വാസിയെ വെടിവച്ചകേസില്‍ യുവാക്കള്‍ അറസ്റ്റില്‍. പനച്ചിക്കാവ് ആറ്റുപുറത്ത് വീട്ടില്‍ കണ്ണന്‍ എന്ന് വിളിക്കുന്ന വിശാല്‍ ബാബു (29), ചങ്ങനാശേരി പെരുന്ന കിഴക്കുകരയില്‍ ശ്രീശങ്കര ഭാഗത്ത് പുത്തന്‍പുരയ്ക്കല്‍ വിഷ്ണു സുരേഷ് (24) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം രാത്രി പെരുമ്ബുഴക്കടവ് ഭാഗത്തു വിശാലും അയല്‍വാസിയും തമ്മില്‍ വാക്കേറ്റം ഉണ്ടായി. ഈ സമയത്ത് ഇത് കണ്ടുകൊണ്ടുവന്ന ജോഷി എന്ന അയല്‍വാസി ഇവരോട് വീട്ടില്‍ പോകാന്‍ പറഞ്ഞു. എന്നാല്‍ ഇത് ഇഷ്ടപ്പെടാഞ്ഞ വിശാല്‍ ബാബുവും കൂടെയുണ്ടായിരുന്ന സുഹൃത്ത് വിഷ്ണുവും ചേര്‍ന്ന് എയര്‍ഗണ്‍ ഉപയോഗിച്ച്‌ ജോഷിയെ വെടി വയ്ക്കുകയായിരുന്നു. വെടിയേറ്റ ജോഷിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച്‌ ശസ്ത്രക്രിയയിലൂടെ വെടിയുണ്ട പുറത്തെടുത്തു.

ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നിര്‍ദേശപ്രകാരം അന്വേഷണസംഘം സംഭവസ്ഥലത്ത് നിന്നും പ്രതികളെ പിടികൂടുകയായിരുന്നു. വെടിവെയ്ക്കാന്‍ ഉപയോഗിച്ച എയര്‍ഗണ്‍ പോലീസ് പിടിച്ചെടുത്തു. പിടിയിലായ വിശാല്‍ ബാബുവിനെതിരേ ചങ്ങനാശേരിയില്‍ കഞ്ചാവ്, അടിപിടി കേസുകള്‍ നിലവിലുണ്ട്. ചങ്ങനാശേരി എസ്.എച്ച്‌.ഒ. റിച്ചാര്‍ഡ് വര്‍ഗീസ്, എസ്.ഐമാരായ ജയകൃഷ്ണന്‍, ജോസഫ് വര്‍ഗീസ്, ഡെന്‍സിമോന്‍ ജോസഫ് സി.പി.ഒമാരായ ഷാജി സി.ജി, ഷമീര്‍,സിബി തോമസ്, മജേഷ് എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്

Facebook Comments Box