Fri. May 10th, 2024

നാട്ടില്‍പോയാല്‍ വെറും കൈയോടെ മടങ്ങാറില്ല; ‘അഥിതി’കൊണ്ടുവരും, കൈനിറയെ ഹെറോയിന്‍!

By admin Aug 23, 2022 #news
Keralanewz.com

ഹരിപ്പാട്: ബംഗാളില്‍നിന്നും മയക്കുമരുന്ന് കേരളത്തില്‍ എത്തിച്ച്‌ വിറ്റിരുന്ന അഥിതിത്തൊഴിലാളി പിടിയില്‍.

വെസ്റ്റ് ബംഗാള്‍ സ്വദേശി ജയ് മണ്ഡ(28)ലിനെയാണ് അറസ്റ്റു ചെയ്തത്. 65 ഗ്രാം ഹെറോയിനാണ് ഇയാളില്‍നിന്നു പിടികൂടിയത്.

ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജി. ജയ്‌ദേവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസും നര്‍ക്കോട്ടിക് വിഭാഗവും നിരീക്ഷണം ശക്തമാക്കിയിരുന്നു. നാട്ടില്‍പോയി തിരിച്ചെത്തുന്ന അഥിതി തൊഴിലാളികളായ യുവാക്കളെ നിരീക്ഷിച്ചതില്‍നിന്നുമാണ് പ്രതിയെ പിടികൂടാനായത്. താമല്ലാക്കലില്‍ ഓട്ടോറിക്ഷയില്‍ വന്നിറങ്ങി നടന്നുനീങ്ങിയ ജയ്മണ്ഡലിനെ പ്രത്യേകസംഘം സംശയം തോന്നി പരിശോധിച്ചപ്പോള്‍ മയക്കുമരുന്ന് കണ്ടെടുക്കുകയായിരുന്നു.

കേരളത്തില്‍നിന്നും രണ്ടും മൂന്നും മാസം കൂടുമ്ബോള്‍ നാട്ടില്‍പോകുകയും ഹെറോയിന്‍ നേരിട്ട് വാങ്ങിയശേഷം തിരിച്ച്‌ കേരളത്തിലേക്ക് കൊണ്ടുവരികയുമാണ് പതിവ് എന്നാണ് ഇയാള്‍ പോലീസിനോട് സമ്മതിച്ചിരിക്കുന്നത്. കായംകുളത്തും ഹരിപ്പാടുമുള്ള അഥിതി തൊഴിലാളികള്‍ക്ക് വില്‍ക്കാനാണ് കൊണ്ടുവന്നിരുന്നത് എന്നാണ് ഇയാള്‍ പറയുന്നത്. എന്നാല്‍ വിദ്യാര്‍ഥികള്‍ അടക്കമുള്ള യുവാക്കള്‍ക്ക് ഇവ വിറ്റിരുന്നോ എന്നത് അന്വേഷിക്കുന്നുണ്ട്. ഗ്രാമിന് 2,500 മുതല്‍ 5,000 രൂപ വിലയാണ് ഈടാക്കിയിരുന്നതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.

ഇതര സംസ്ഥാനത്തുനിന്നും കേരളത്തിലേക്ക് ലഹരികടത്ത് സജീവമാണ്. കേരളത്തിലെ വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച്‌ താമസിക്കുന്ന അഥിതിതൊഴിലാളികള്‍ക്കായാണ് ഇവ കൂടുതലായും എത്തിക്കുന്നത്. ഇവകൊണ്ടുവരുന്നതും തൊഴിലാളികളെന്ന വ്യാജേന കേരളത്തിലെത്തുന്ന ഇതരസംസ്ഥാനക്കാരാണ്.

നര്‍ക്കോട്ടിക് സെല്‍ ഡി.െവെ.എസ്.പി: എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘവും കായംകുളം ഡി.െവെ.എസ്.പി: അലക്‌സ് ബേബിയുടെ നേത്വത്വത്തിലുള്ള ഹരിപ്പാട് സി.ഐ: ശ്യാംകുമാര്‍ ഉള്‍പ്പെട്ട പ്രത്യേക സംഘവുമാണ് പ്രതിയെ പിടികൂടിയത്. എസ്.ഐ: എച്ച്‌. ഗിരീഷ്, സി.പി.ഒ: അജയകുമാര്‍, സുരേഷ്, ഡാന്‍സാഫ് എസ്.ഐ: ഇല്യാസ്, എ.എസ്.ഐ: സന്തോഷ്, സി.പി.ഒ: ഹരികൃഷ്ണന്‍, ഷാഫി, രതീഷ്, അനസ് എന്നിവരും പ്രത്യേക അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. മജിസ്‌ട്രേറ്റ്‌കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

Facebook Comments Box

By admin

Related Post