Fri. Mar 29th, 2024

മുൻ ഗവർണ്ണർ കെ.എം ചാണ്ടിയുടെ നൂറാം ജന്മവാർഷികത്തിൽ നാണക്കേടായി കൊച്ചു മകൻ, രാഷ്ട്രീയ നേതാക്കളെ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അവഹേളിച്ചതിന് കേസെടുത്ത് പോലീസ്

By admin Aug 18, 2021 #news
Keralanewz.com

സമൂഹമാധ്യമങ്ങളിലൂടെ രാഷ്ട്രീയ നേതാക്കളെ അവഹേളിച്ചതിന് പാലാ കിഴക്കയിൽ സഞ്ചയ് സഖറിയാസിനെതിരെ പോലീസ് കേസെടുത്തു . കേരളാ കോൺഗ്രസ് (എം) നേതാക്കളായ ജോസ് കെ മാണി , തോമസ് ചാഴികാടൻ എന്നിവരെ അപമാനിച്ചതിനെതിരെ പാർട്ടി നൽകിയ പരാതിയിലാണ് കേസ് . മുൻ മേഘാലയ ഗവർണ്ണർ കെഎം ചാണ്ടിയുടെ മകന്റെ  മകനാണ് സഞ്ചയ് . കെഎം ചാണ്ടിയുടെ ജന്മദിന ശതാബ്ദി ആഘോഷിക്കുന്ന വേളയിൽ കൊച്ചുമകൻ കേസിൽ കുടുങ്ങിയത് കിഴക്കയിൽ കുടുംബത്തിന് നാണക്കേട് ആവുകയാണ്

പാലാക്കാരൻ ചേട്ടൻ എന്ന ഫേസ്ബുക് പേജ് വഴിയാണ് സഞ്ചയ് വ്യക്തി വിരോധമുളള രാഷ്ട്രീയ നേതാക്കളെ അവഹേളിച്ചിരുന്നത് . പാലാക്കാരൻ ചേട്ടൻ എന്ന പേജ് കൂടാതെ ആ പേരിനോട് സാമ്യമുളള നിരവധി ഫേസ്ബുക് അകൗണ്ട് വഴിയും വളരെ മോശമായ ഭാഷയിൽ നേതാക്കളെ അവഹേളിക്കുന്നത് സഞ്ചയ് സഖറിയാസിന്റെ  നിത്യ വിനോദമായിരുന്നു. ഏതാണ്ട് 2013-2014 കാലഘട്ടത്തിലാണ് ഈ പേജ് സജീവമാകുന്നത് .അന്ന് മുതൽ സ്ഥിരമായി അന്തരിച്ച മുൻ മന്ത്രി കെഎം മാണിയെ അവഹേളിച്ചിരുന്നു .പാലാക്കാർക്ക് പരിചയമില്ലാത്ത അത്രയും മോശമായ ഭാഷയിലൂടെ ആണ് സഞ്ചയിന്റെ  മ ആക്ഷേപങ്ങൾ .തികഞ്ഞ സഭാ വിരുദ്ധനായ ഇദ്ദേഹം വിവിധ വിഷയങ്ങളിൽ കത്തോലിക്കാ സഭക്കും  പാലാ രൂപതക്കും പാലാ ബിഷപ്പിനും എതിരെ  അതിരൂക്ഷവും  വൃത്തികെട്ടതുമായ ഭാഷയിൽ തയ്യാറാക്കിയ പോസ്റ്റുകൾ സ്വന്തം ഫേസ് ബുക് പേജിലൂടെ പ്രചരിപ്പിച്ചിരുന്നു

നിയമസഭാ ഇലക്ഷൻ സമയത്ത് മാണി സി കാപ്പന്റെ മുഖ്യ പ്രചാരകൻ കൂടിയാണ് സഞ്ചയ് .ഇക്കഴിഞ്ഞ ഇലക്ഷനുകളിൽ  സഞ്ചയും കൂട്ടാളികളും മാണി സി കാപ്പനുവേണ്ടി വൻ പ്രചാരണങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയിരുന്നു . എതിർസ്ഥാനാർത്ഥികൾ ആയിരുന്ന  ജോസ് ടോം , ജോസ് കെ മാണി എന്നിവർക്കെതിരെ നിരവധി വ്യാജ പോസ്റ്റ് , വീഡിയോകൾ , വ്യാജ സന്ദേശങ്ങൾ എന്നിവയെല്ലാം സഞ്ചയിന്റെ നേതൃത്വത്തിൽ പ്രചരിപ്പിച്ചിരുന്നു

പാലായിലെ മറ്റൊരു പ്രമുഖ കുടുംബത്തിലെ ഒരു യുവാവും സംശയ നിഴലിലാണ് കഴിഞ്ഞ ഇലക്ഷൻ സമയത്ത് ഒരു വ്യാജ സ്റ്റിംങ്  വീഡിയോയിലൂടെ ഇദ്ദേഹം അന്തരിച്ച കെഎം മാണിയേയും അദ്ദേഹത്തിന്റെ മറ്റ് കുടുംബാംഗങ്ങളേയും ആക്ഷേപിച്ചിരുന്നു . പാലായിലെ ചില പ്രമുഖ കുടുംബങ്ങളിലെ യുവതലമുറയെകുറിച്ച് പാലായിൽ അത്ര നല്ല അഭിപ്രായമല്ല പൊതുവിൽ ഉളളത് . സാമൂഹ്യ മാധ്യമങ്ങളിൽ നിരവധി  പേജുകളും അകൗണ്ടുകളും ഉപയോഗിച്ച് സാമൂഹികാന്തരീഷം കലുഷിതമാക്കുവാൻ ഇവർ കുറെകാലമായി ശ്രമിക്കുകയാണ് . ഇത്തരം പേക്കൂത്തുകൾക്ക് അന്ത്യമാകുവാൻ സഞ്ചയിനെതിരെയുളള നടപടികൾകൊണ്ട് സാധിക്കുമെന്നാണ് പാലാക്കാരുടെ പ്രതീക്ഷ

Facebook Comments Box

By admin

Related Post